NEWS14/02/2021

ഐ എഫ് എഫ് കെ കൊടിയിറങ്ങി

ayyo news service
തിരുവനന്തപുരം: ചലച്ചിത്ര പ്രേമികളുടെ മനം നിറച്ച രാജ്യാന്തര മേളയുടെ ആദ്യ മേഖലാ പ്രദര്‍ശനത്തിന് തലസ്ഥാനത്ത് കൊടിയിറങ്ങി. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍  പാലിച്ചു നടന്ന മേളയില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയെങ്കിലും മികച്ച ചിത്രങ്ങളുടെ പ്രദര്‍ശനങ്ങളാല്‍ സജീവമായിരുന്നു മേള. ഓണ്‍ലൈനില്‍ ആയിരുന്നു മിക്ക സംവിധായകരും പ്രേക്ഷകരുമായി സംവദിച്ചത്. ഓസ്‌കാറിലെ മത്സര ചിത്രങ്ങളടക്കം 80 ചിത്രങ്ങള്‍  കാഴ്ചവസന്തമൊരുക്കിയ മേളയില്‍ മിക്ക മലയാളചിത്രങ്ങളും പ്രേക്ഷക പ്രീതി നേടി .

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി, ജയരാജിന്റെ ഹാസ്യം തുടങ്ങി മലയാള ചിത്രങ്ങള്‍ എല്ലാ പ്രദര്‍ശനങ്ങളിലും മികച്ച പ്രതികരണം നേടി . ചുരുളിയുടെ ലോകത്തിലെ തന്നെ ആദ്യ പ്രദര്‍ശനമായിരുന്നു തിരുവനന്തപുരത്തേത്.  പ്രതീക്ഷയുയര്‍ത്തുന്ന നവാഗതസംവിധായകരുടെ സാന്നിധ്യം കൊണ്ടും മേള ശ്രദ്ധേയമായി. മലയാളത്തില്‍ നിന്ന് ഉള്‍പ്പടെ 10 നവാഗതരുടെ സിനിമകളാണ് മേളയിലുണ്ടായിരുന്നത്.

കോവിഡ് പ്രതിസന്ധിയുടെ കാലത്തു റിലീസ് ചെയ്ത 33 ചിത്രങ്ങള്‍ ഉള്‍പ്പെട്ടിരുന്ന മേളയില്‍  ലോകസിനിമാ വിഭാഗത്തില്‍  22 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ബോസ്‌നിയന്‍ വംശഹത്യയുടെ കഥപറഞ്ഞ  'ക്വോ വാഡിസ്, ഐഡ?' യില്‍ തുടങ്ങിയ മേള  ബെല്‍ജിയം ചിത്രം സമ്മര്‍ ഓഫ് 85 ലാണ് അവസാനിച്ചത്  ദി മാന്‍ ഹൂ സോള്‍ഡ് ഹിസ് സ്‌കിന്‍, വൈഫ് ഓഫ് എ സ്‌പൈ, നെവര്‍ ഗോന്നാ സ്‌നോ എഗയ്ന്‍, ദ വേസ്റ്റ് ലാന്‍ഡ്, കൊസ, 9 ,75  തുടങ്ങിയ  ചിത്രങ്ങള്‍ മേളയില്‍ പ്രേക്ഷക ഹൃദയം കീഴടക്കി .കലൈഡോസ്‌കോപ്പ് വിഭാഗത്തില്‍ മലയാള ചിത്രങ്ങളായ ബിരിയാണി, വാസന്തി,1956 മധ്യതിരുവതാംകൂര്‍ എന്നിവയും  പ്രേക്ഷകപ്രീതി നേടിയ ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നു .

സംവിധായകരെയും ചലച്ചിത്രപ്രവര്‍ത്തകരേയും  ഉള്‍പ്പെടുത്തിക്കൊണ്ട് ഓണ്‍ലൈന്‍ ഓപ്പണ്‍ ഫോറങ്ങളും മീറ്റ് ദ ഡയറക്ടര്‍ ചര്‍ച്ചകളും മേളയിലെ നവ്യാനുഭവമായി.
Views: 1059
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024