Mobirise Website Builder v4.9.3
NEWS25/11/2015

സെക്രട്ടറിയേറ്റ് പരിസരം സുരക്ഷിതമാണോ?

ayyo news service
തിരുവനന്തപുരം:സംസ്ഥാനത്തിന്റെ ഭരണ കേന്ദ്രമായ സെക്രട്ടറിയേറ്റും പരിസരവും അത്ര  സുരക്ഷിതമല്ലെന്ന് തെളിയിക്കുന്നതാണ്  ഇന്നലെ സെക്രട്ടറിയേറ്റിനു മുന്നിൽ  നടന്ന ആറന്മുള കണ്ണാടിയുണ്ടാക്കിയുള്ള സമരം. 

ലോകപ്രശസ്തമായ കേരളത്തിന്റെ ആറന്മുള കണ്ണാടി അത്ഭുതം പൊതുവേദിയിൽ കുറഞ്ഞ സമയം കൊണ്ട് ചെയ്തെടുത്തത് അംഗീകരിക്കുമ്പോൾ തന്നെ മതിയായ സുരക്ഷാ മുൻ  കരുതലുകൾ ഇല്ലാതെയാണെന്നത് ഭീതിപടര്ത്തുന്നു.

ഒരു അടച്ചുറപ്പുള്ള സ്ഥലത്തെ നാലുദിവസം കൊണ്ട്  പൂര്ത്തിയാകുന്ന കണ്ണാടി നിര്മാണം എല്ലാ  ഘട്ടങ്ങളിലൂടെയും കടന്നു വെറും  എഴുമണിക്കൂർ കൊണ്ട് ചെയ്തു തീർക്കുമ്പോൾ സമരം ചെയ്യുന്നവര്ക്ക് സുരക്ഷയിൽ എത്ര കരുതൽ കാണും എന്ന് ഊഹിക്കാ വുന്നതെയുള്ളൂ.  സുരക്ഷിതത്വം ഉറപ്പാക്കേണ്ടവർ അത് പാലിക്കുന്നുമില്ല. 

പെട്ടെന്ന് അപകടമുണ്ടാവുന്ന ചെറിയ ഗ്യാസ് സ്റ്റോവ്, തീ ആളിപ്പടുരുന്ന വൈദ്യുതിയിൽ  പ്രവര്ത്തിച്ച ആല, ജെനറേറ്റർ പ്രവര്ത്തിക്കാൻ കൊണ്ടുവന്ന പെട്രോൾ തുടങ്ങിയവയാണ് പൊതുസ്ഥലമായ സ്റ്റാച്യുവിൽ അപകടം ഉണ്ടാക്കാമായിരുന്ന വസ്തുക്കൾ. 

പക്ഷെ,പരിചയ സമ്പന്നാരായ കണ്ണാടി ശിൽപികളിൽ നിന്ന് ഇന്നലെ അനിഷ്ടങ്ങൾ ഉണ്ടായില്ലെങ്കിലും സെക്രട്ടറിയേറ്റ് പരിസരം അത്ര സുരക്ഷിതമല്ലെന്ന് തെളിയിക്കുന്നതാണ് ഇത്തരം സമരങ്ങൾ.
Views: 1692
SHARE
CINEMA
TALKS
P VIEW
ARTS
OF YOUTH
L ONLY