തിരുവനന്തപുരം:കൊല്ല പരവൂര്‍ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാളെ രാവിലെ സന്ദര്‍ശിക്കും. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് സൂപ്പര്‍സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഒന്നാം നിലയിലെ സെമിനാര്‍ ഹാളില്‍ ആരോഗ്യമന്ത്രി ഉള്‍പ്പെടെയുളളവര്‍ പങ്കെടുക്കുന്ന ഉന്നതതല യോഗം ചേരും. രോഗികള്‍ക്ക് ഏറ്റവും മികച്ച ചികിത്സയും പരിചരണവും ഉറപ്പാക്കുകയാണ് ലക്ഷ്യം.