ന്യൂഡല്‍ഹി:അടുത്ത മാസം നടക്കുന്ന സിംബാബ്‌വെ പര്യടനത്തില്‍ അജങ്ക്യ രഹാനെ ഇന്ത്യന്‍ ടീമിനെ നയിക്കും. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്, റോബിൻ ഉത്തപ്പ എന്നിവർ ഏകദിന ടീമില്‍ മടങ്ങിയെത്തി. മഹേന്ദ്രസിങ് ധോണി, വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ,അശ്വിൻ എന്നിവര്‍ക്കു വിശ്രമം അനുവദിച്ചു. ഫോമിലല്ലാത്ത ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ എന്നിവരെ ടീമില്‍ നിന്നൊഴിവാക്കി.
അടുത്ത മാസം 10ന് ആരംഭിക്കുന്ന പരമ്പരയില്‍ മൂന്നു ഏകദിനവും രണ്ട് ട്വന്റി20 മല്‍സരങ്ങളുമാണുള്ളത്. ഡയറക്ടർ രവിശാസ്ത്രി ടീമിനൊപ്പം ഉണ്ടാകില്ല. സഹകോച്ചുമാരായ ബി അരുണ്‍,സഞ്ജയ് ബംഗാർ,ആര ശ്രീധർ എന്നിവർക്കാണ് പകരം ടീമിന്റെ ചുമതല. സ്കൈ സ്പോർട്ട്സിനുവേണ്ടി ആഷെസ് പരമ്പര വിലയിരുത്തുന്നതിലാണ് ശാസ്ത്രി ടീമിനൊപ്പം പോകാത്തത്.
ടീം ഇന്ത്യ: അജിങ്ക്യ രഹാനെ, മുരളി വിജയ്, അമ്പാട്ടി റായിഡു, മനോജ് തിവാരി, റോബിന്‍ ഉത്തപ്പ, കേദാര്‍ യാദവ്, മനീഷ് പാണ്ഡെ, ഹര്‍ഭജന്‍ സിങ്, അക്‌സര്‍ പട്ടേല്‍, കര്‍ണ്‍ ശര്‍മ, ധവാല്‍ കുല്‍ക്കര്‍ണി, സ്റ്റുവാര്‍ട്ട് ബിന്നി, ഭുവനേശ്വര്‍ കുമാര്‍, മോഹിത് ശര്‍മ, സന്ദീപ് ശര്‍മ.