ന്യൂഡല്‍ഹി:ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യംഗ് ലോയേര്‍സ് അസോസിയേഷൻ നല്‍കിയ ഹര്‍ജി പരിഗണിക്കുന്ന ബഞ്ച് സുപ്രീം കോടതി പുനഃസംഘടിപ്പിച്ചു. ജസ്റ്റീസുമാരായ കുര്യന്‍ ജോസഫ്, ഗോപാല്‍ ഗൗഡ എന്നിവരെ പുതുതായി ഉള്‍പ്പെടുത്തിയാണ് ബഞ്ച് പുനഃസംഘടിപ്പിച്ചത്. ജസ്റ്റീസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള സുപ്രീം കോടതി ബഞ്ച് തിങ്കളാഴ്ച ആദ്യ വാദം കേള്‍ക്കും.