തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങൾക്കായി ഘോഷയാത്രയായി അനന്തപുരിയിൽ എത്തിച്ചേർന്ന സരസ്വതിദേവി, കുമാരസ്വാമി, മൂന്നൂറ്റിനങ്ക എന്നി വിഗ്രഹങ്ങൾക്ക് ഭക്തിനിർഭരമായ വൻ വരവേൽപ്പാണ് തലസ്ഥാനം നൽകിയത്. രാത്രിയോടെ കിഴ്ജക്കേകോട്ടയിൽ എത്തിയ വിഗ്രഹങ്ങളിൽ ആനപ്പുറത്തെത്തിയ സാരസ്വാതിദേവിയെ സ്വീകരിച്ച് നവരാത്രി മണ്ഡപത്തിൽ കുടിയിരുത്തി. മറ്റു വിഗ്രഹങ്ങളയ വെള്ളികുതിരയിൽ വന്ന കുമാരസ്വാമിയെ, ആര്യശാല ദേവിക്ഷേത്രത്തിലും, പല്ലക്കിൽ വന്ന മുന്നൂറ്റിനങ്കയെ ചെന്തിട്ട ദേവീക്ഷേത്രത്തിലും കുടിയിരുത്തി. നവരാത്രി ആഘോഷങ്ങൾ കഴിയുന്നതുവരെ ഈ വിവിഗ്രഹങ്ങൾ ഭക്തർക്ക് ദർശനമേകി തലസ്ഥാനത്തുണ്ടാകും. നെയ്യാറ്റിൻകര കൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്ന് കരമന ആവിടിഅമ്മൻ ക്ഷേത്രത്തിൽ എത്തിച്ചേർന്ന വിഗ്രഹങ്ങൾ സന്ധ്യയോടെയാണ് പുറത്തിറങ്ങിയത്. സരസ്വതി ദേവിയും, കുമാരസ്വാമിയും ഇറങ്ങുന്നതിനു മണിക്കൂറിനുമുന്പ് മുന്നൂറ്റി നങ്കയാണ് ആദ്യം പുറപ്പെട്ടത്. ആ വിഗ്രഹം മറ്റു വിഗ്രഹങ്ങൾക്കായി കിള്ളിപ്പാലത്ത് കാത്തു നിന്നു.

പിന്നീട് മറ്റു രണ്ടു വിഗ്രഹങ്ങൾ വഴിനീളെയുണ്ടായിരുന്ന ഭക്തരുടെ നേർച്ചകൾ സ്വീകരിച്ച് കിള്ളിപ്പാലത്ത് എത്തി അവിടെ നിന്നിരുന്ന മുന്നൂറ്റിനങ്കയും ചേർന്നാണ് നവരാത്രി മണ്ഡപത്തിലേക്കുള്ള യാത്ര.