തിരുവനന്തപുരം: ജി ദേവരാജന്റെ സംഗീത സംവിധാനത്തിൽ ഭാവഗായകൻ പി ജയചന്ദ്രൻ പാടിയ ആദ്യ സിനിമാഗാനം 'മഞ്ഞലയിൽ മുങ്ങിത്തോർത്തി' ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാനായ വി എസ് അച്യുദാനന്ദൻ പ്രസംഗത്തിനിടെ പാടിപ്പറഞ്ഞപ്പോൾ വേദിയിലുരുന്ന പി
ജയചദ്രനുൾപ്പെടുള്ളർ ആദ്യം ഒന്ന് ഞെട്ടി പിന്നെ അതാസ്വദിച്ചു. അതുവരെ നിശബ്ദമായിരുന്ന സദസ്സിൽ നിന്ന് പെട്ടെന്ന് കരഘോഷവും പൊട്ടിച്ചിരിയും ഉയർന്നു. ജി ദേവരാജൻ ശക്തിഗാഥ പുരസ്‌കാരം പി ജയചന്ദ്രന് സമ്മാനിച്ച് സംസാരിക്കുമ്പോഴായിരുന്നു അത്
മലയാളിയുടേയു മനസ്സില്‍ സ്‌നേഹത്തിന്റെയും പ്രേമത്തിന്റെയും ആര്‍ദ്രതയുടെയും ഗൃഹാദുരത്വം നിറഞ്ഞുതുളുമ്പുന്ന എത്രയെത്ര ഗാനങ്ങളാണ് ജയചന്ദ്രന്റെ സ്വരമാധുരി നമുക്ക് സമ്മാനിച്ചിട്ടുള്ളത്. മലയാളത്തിന്റെ സൗകുമാര്യം സര്‍വ്വാഭരണഭൂഷിതനായി നിറഞ്ഞു നില്‍ക്കുന്ന 'മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി'(പാടി) എന്നും ഒന്നിനി ശ്രുതിതാഴ്ത്തിയെന്നും സുപ്രഭാതം എന്നിങ്ങനെയുള്ള എത്ര എത്ര ഹൃദയഹാരിയായ ഗാനങ്ങങ്ങളിലാണ് ജയചന്ദ്രന്‍ മലയാളിയുടെ മനസ്സിനെ കൊരുത്തിട്ടത്. ദേവരാജന്‍ മാസ്റ്റര്‍ ഈണം പകര്‍ന്ന ജാചന്ദ്രന്‍ ആലപിച്ച ഗാനങ്ങള്‍ നിത്യഹരിതമായും നിത്യവിശുദ്ദമായും പ്രണയാതുരവുമായി മലയാളി ഉള്ളയിടത്തോളം നിലനില്‍ക്കും. ആറു പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും ജയചന്ദ്രന്റെ പാട്ടുകള്‍ നിത്യവിശുദ്ധവും താരും തളിരും അണിഞ്ഞ നില്‍ക്കുന്നു എന്നതാണ് ശ്രദ്ദേയം. അത് യേശുദാസിനെ മറന്നുകൊണ്ടല്ല ഞാന്‍ പറയുന്നതെന്നും വി എസ അച്യുദാനന്ദൻ പറഞ്ഞു.