കലിഫോര്‍ണിയ: കോപ്പ അമേരിക്ക ശതാബ്ദി ഫുട്‌ബോളിന്റെ ഉദ്ഘാടന മത്സരത്തില്‍ കൊളംബിയയ്ക്ക് ജയം. അമേരിക്കയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് കീഴടക്കിയാണ കൊളംബിയ ജയം നേടിയത്. ക്രിസ്റ്റ്യന്‍ സപാറ്റയും ഹാമിഷ് റോഡ്രിഗസുമാണ് ഗോള്‍ നേടിയത്. മത്സരത്തിന്റെ ആദ്യ പകുതിയുടെ എട്ട് 41 മിനുറ്റ് കളിലാണ് ഗോള്‍ പിറന്നത്. സപാറ്റയാണ് ആദ്യ ഗോള്‍ നേടിയത്. സപാറ്റയുടെ ആദ്യ രാജ്യാന്തര ഗോളാണിത്.