തൃശൂര്‍:ഏങ്ങണ്ടിയൂരില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്നു സിപിഐ എം പ്രവര്‍ത്തകന്‍ മരിച്ചു. ഏങ്ങണ്ടിയൂര്‍ കടപ്പുറം ചെമ്പന്‍ വീട്ടില്‍ ശശികുമാറാ(44)ണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അന്ത്യം. ഏങ്ങണ്ടിയൂരിനടുത്ത് പൊക്കുളങ്ങര പാലത്തിന് സമീപം ഞായറാഴ്ച രാത്രിയാണ് സംഭവം. കേസില്‍ ആറു ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ശശിയെ പാലത്തിനടുത്ത് വച്ചു ഒരു സംഘം ആക്രമിക്കുകയായിരുന്നു. സമീപത്തെ പൊന്തക്കാട്ടില്‍ അവശനിലയില്‍ കിടന്നിരുന്ന ശശികുമാറിനെ സഹോദരങ്ങളാണ് ആശുപത്രിയില്‍ എത്തിച്ചത്.