ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് സാക്ഷികളെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്ന് ഡല്‍ഹി പോലീസ്. ശശി തരൂരിന്റെ സുഹൃത്ത് സഞ്ജയ് ദിവാന്‍, സഹായി നരെയ്ന്‍ സിങ്ങ്, ഡ്രൈവർ ബജ്‌റംഗി എന്നിവരാണ് അവര്‍. ഡല്‍ഹി പോലീസ് ഇതിനായി ഡല്‍ഹി പട്യാലഹൗസ് കോളനി കോടതിയില്‍ അപേക്ഷ നല്‍കി. മൂന്നുപേരും നല്‍കിയത് കള്ളമൊഴികളാണെന്ന് സംശയമുള്ള സാഹചര്യത്തിലാണ് ഈ തീരുമാനം. സംഭവം നടന്നദിവസം സുനന്ദയ്ക്കും തരൂരിനും ഒപ്പം ഇവര്‍ മൂന്നുപേരും ഹോട്ടല്‍മുറിയിലുണ്ടായിരുന്നു.
ആന്തരികാവയവങ്ങളുടെ രണ്ടാംവട്ട പരിശോധനയിലാണ് മരണം വിഷം ഉള്ളില്‍ചെന്നത് മൂലമാണെന്നും അസ്വാഭാവിക മരണമാണെന്നും കണ്ടെത്തുന്നത്. എന്നാല്‍ ഇക്കാര്യത്തിലും അന്തിമ സ്ഥിരീകരണം ആയിട്ടില്ല.