NEWS17/01/2018

അഴിമതിരഹിത ജനപക്ഷ സിവില്‍ സര്‍വീസ് സര്‍ക്കാര്‍ ലക്ഷ്യം: റവന്യൂ മന്ത്രി

ayyo news service
തിരുവനന്തപുരം: കേരളത്തില്‍ അഴിമതിരഹിതവും ജനപക്ഷവുമായ സിവില്‍ സര്‍വീസ് ഇടതുപക്ഷ സര്‍ക്കാരിന്റെ ലക്ഷ്യമാണെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍(കെ.ജി.ഒ.എഫ്.) 22-ാം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.
എല്ലാ വിഭാഗം ജനവിഭാഗങ്ങളുടെയും സര്‍ക്കാരാണ് കേരളത്തിലേത്. പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ നടപ്പിലാക്കി വരുന്നു. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് ഉടന്‍ യാഥാര്‍ത്ഥ്യമാകും. പരമോന്നത നീതിന്യായ വ്യവസ്ഥയെ തന്നെ ബാഹ്യശക്തികള്‍ നിയന്ത്രിക്കുന്ന അപകടകരമായ സ്ഥിതിവിശേഷം കേന്ദ്ര സര്‍ക്കാര്‍ ഭരണത്തില്‍ നടക്കുന്നു. വര്‍ഷംതോറും രണ്ടു കോടി ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുമെന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ വാഗ്ദാനം പാഴ്‌വാക്കായി.
നെയ്യാറ്റിന്‍കര എസ്.എന്‍. ഓഡിറ്റോറിയത്തില്‍ 15, 16 തീയതികളില്‍ നടന്ന കെ.ജി.ഒ.എഫ്. തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് അനില്‍കുമാര്‍ എസ്. അദ്ധ്യക്ഷത വഹിച്ചു. ബി. ശ്രീകുമാര്‍ സ്വാഗതം ആശംസിച്ച യോഗത്തില്‍ നെയ്യാറ്റിന്‍കര മണ്ഡലം സെക്രട്ടറി എന്‍. അയ്യപ്പന്‍ നായര്‍, സജികുമാര്‍ കെ.എസ്, എന്‍. നാരായംണ ശര്‍മ്മ, വിനോദ് മോഹന്‍, എ. മോഹന്‍ദാസ്, എം.എം. നജീം, എസ്.വിജയകുമാര്‍, എസ്.എസ്. ഷെറിന്‍, ഷിബിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സെക്രട്ടറി ഡോ.സുമന്‍ ബി.എസ്. പ്രവര്‍ത്തന റിപ്പോര്‍ട്ടും ഡോ.ആര്‍.എസ്. ബിമല്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. രജനി മറിയം തോമസ് അനുശോചന പ്രമേയവും അഭിലാഷ് രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റായി എസ്. അനില്‍കുമാറിനെയും ജില്ലാ സെക്രട്ടറിയായി ഡോ.സുമന്‍ ബിഎസിനെയും ട്രഷററായി ശ്രീകുമാര്‍ ബി നെയും തെരഞ്ഞെടുത്തു.

Views: 1474
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024