കർഷക കോൺഗ്രസ് നേതാക്കളോടൊപ്പം രമേശ് ചെന്നിത്തലയും വിഎസ് ശിവകുമാറും
തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ഒരുവർഷം മേയ് ഇരുപത്തിയഞ്ചിന് പൂർത്തികരിക്കുകയാണ്. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞു അധികാരത്തിൽ വന്നവർ ഒന്നും ശരിയാക്കാത്ത ഒരു വർഷമാണ് കേരളം ജനത ഇന്ന് കണ്ടുകൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരള പ്രദേശ് കർഷക കോൺഗ്രസ് സമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇതുപോലെ ജനങ്ങളുടെ പ്രശനങ്ങൾ വിസ്മരിച്ച ഒരു ഗവണ്മെന്റിനെ നമുക്ക് കാണാൻ സാധ്യമല്ല. കർഷകരുടെ പ്രശ്ങ്ങങ്ങൾ ഇതുപോലെ അവഗണിച്ച ഒരു സർക്കാരിനെ നമുക്ക് കാണാൻ കഴിയില്ല. കേന്ദ്ര സർക്കാരാണെങ്കിലും കേരളസർക്കാരാണെങ്കിലും കർഷകരെ മറന്നുകൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് നേത്യത്വം കൊടുക്കുന്നത്.
സംസ്ഥാന സർക്കാർ കർഷകരുടെ പെൻഷൻ കൊടുക്കാൻ തയ്യാറായിട്ടില്ല. നിയസഭയിൽ ഇക്കാര്യം ഉന്നയിച്ചിട്ടും മന്ത്രി വ്യക്തമായ മറുപടി പറയുന്നില്ല. കർഷകരുടെ പെൻഷൻ നൽകാത്തത് തെറ്റായ കാര്യമാണ്.
ചെറുകിട കർഷകരുടെ രണ്ടു ലക്ഷം വരെയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടു വരണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.