കൊച്ചി: നടന്‍ കലാഭവന്‍ മണി (45) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മണിയെ നില ഗുരുതരമായതിനെത്തുടര്‍ന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. പിന്നീട് വൈകുന്നേരം 7.15ഓടെ മണിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. രണ്ടു ദിവസം മുമ്പാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മലയാളം, തമിഴ്, തെലുങ്ക് അടക്കമുള്ള തെന്നിന്ത്യന്‍ സിനിമകളില്‍ സജീവമായിരുന്ന കലാഭവന്‍ മണി കുറച്ചുകാലമായി കരള്‍ രോഗത്തിനു ചികിത്സയിലായിരുന്നു.
തൃശൂര്‍ ജില്ലയിലെ ചാലക്കുടിയില്‍ ജനിച്ച കലാഭവന്‍ മണി കൊച്ചിന്‍ കലാഭവന്‍ മിമിക്‌സ് പരേഡിലൂടെ കലാരംഗത്ത് സജീവമായി. കോമഡി വേഷങ്ങളിലൂടെയായിരുന്നു മണി സിനിമയില്‍ തുടക്കമിട്ടത്. അക്ഷരം എന്ന ചലച്ചിത്രത്തിലെ ഒരു ഓട്ടോഡ്രൈവറുടെ വേഷത്തിലായിരുന്നു മലയാള സിനിമയില്‍ മണിയുടെ തുടക്കം. സല്ലാപം എന്ന ചലച്ചിത്രത്തിലെ ചെത്തുകാരന്‍ രാജപ്പന്റെ വേഷം മണിയെ
മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കി. തുടക്കത്തില്‍ സഹനടനായി ശ്രദ്ധ
നേടിയ ശേഷം പിന്നീടു നായക വേഷങ്ങളിലേക്കു മണി ചേക്കേറുകയായിരുന്നു.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍ എന്നീ ചിത്രങ്ങളിലെ
മണിയുടെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി.ഈ ചിത്രത്തിലെ മണിയുടെ അഭിനയം ദേശീയതലത്തിലും സംസ്ഥാനതലത്തിലും പ്രത്യേക ജൂറി പരാമര്‍ശം നേടിക്കൊടുത്തു. പില്‍ക്കാലത്ത് നായക കഥാപാത്രങ്ങളിലേക്കു മണി ചുവടുമാറി. മണി രചിച്ച് ഈണമിട്ടു പാടിയ നാടന്‍ പാട്ടുകള്‍ മലയാളത്തില്‍ വലിയ തരംഗമാണ്.