തിരുവനന്തപുരം: ടെലിവിഷൻ മേഖല ലാഭക്കൊതിക്കാരായ വ്യവസായികളുടെ കയ്യിപ്പിടിയിലെന്നു സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ. മലയാളം ടെലിവിഷൻ ഫ്രറ്റേർണിറ്റിയുടെ പത്താം വാര്ഷികാഘോഷമായ ത്രിദിന മലയാളം ടെലിവിഷൻ ഫെസ്റ്റ് നിശാഗന്ധിയിൽ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമയും മറ്റൊരു മാധ്യമമാണ് പ്രേക്ഷകരുടെ ആസ്വാദന രീതിയെ മാറ്റിമറിക്കാനും ജനക്ഷേമകരമാക്കാനും ചലച്ചിത്രത്തിന് കഴിയുന്നത് അവിടെ സമാന്തര പാതകൾ നില നില്കുന്നതുകൊണ്ടാണ്. ഫോർമുല സിനിമകൾക്ക് പകരം വയ്ക്കാനായി ലോ ബഡ്ജറ്റ് സിനിമകളും മറ്റു മാർഗ സിനിമകളും ഉണ്ട്. നാടകത്തിൽ വിവിധ ഫോർമുലകൾ സ്വാധിനിക്കാൻ കഴിയാത്ത അമച്വർ നാടകങ്ങൾ ഉണ്ടാകുകയും ഒരു പരിധിവരെ അതിനു നാടകത്തിന്റെ തനതു സ്വഭാവത്തെ അതിജീവിക്കാൻ കഴിയുകയും ചെയ്യുന്നു. എന്നാൽ ടെലിവിഷനിൽ അമച്വർ രീതിയോ മറ്റു മാർഗമോ നിലവിലില്ല. ലാഭക്കൊതിക്കാരായ വ്യവസായികളുടെ കയ്യിപ്പിടിയിൽ ഒതുങ്ങിയിരിക്കുകയാണ് ഈ മേഖലയുടെ ഒരു ശതമാനം. മാധ്യമ ഭീകരന്മാർ എന്ന് പറയുന്ന വൻകിടക്കാർ മിക്കവാറും ദൃശ്യ മാധ്യമങ്ങളെ വിലയ്ക്കു വാങ്ങിക്കഴിഞ്ഞു. മാറി ചിന്തിക്കുന്നവരെ തകർക്കാൻ വഴി മാറ്റിവിടാൻ അവർ ശക്തമായ ഇടപെടലാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ജി ജയകുമാർ (വർക്കിങ് ചെയർമാൻ എം ടി വി എഫ്) ആദ്യക്ഷം വഹിച്ച ചടങ്ങിൽ ജി സുരേഷ് കുമാർ, മല്ലിക സുകുമാരൻ, ദിനേശ് പണിക്കർ, ജി എസ വിജയൻ, സുരേഷ് ഉണ്ണിത്താൻ, ഉണ്ണി ചെറിയാൻ തുടങ്ങിയവർ സംസാരിച്ചു.