തിരുവനതപുരം:പത്മനാഭപുരം കൊട്ടാരത്തിൽ നിന്ന് എത്തിച്ചേർന്ന നവരാത്രി വിഗ്രഹങ്ങൾക്ക് തലസ്ഥാനത്തു ഗംഭീര വരവേൽപ്പ്. വൈകുന്നേരം ആറുമണിക്ക് കരമന അവിടിയമ്മൻ കോവിലിൽ നിന്ന് ഘോഷയാത്രയായി പുറപ്പെട്ട സരസ്വതി ദേവി,കുമാരസ്വാമി,മുന്നൂറ്റിനങ്ക എന്നി വിഗ്രഹങ്ങൾക്ക് കിഴക്കേകോട്ട പത്മനാഭസ്വാമിക്ഷേത്ര നടവരെ വഴിനീളെ വിവിധ സംഘടനകളും ഭക്തരും സ്വീകരണമൊരുക്കിയിരുന്നു. ഘോഷയാത്ര പത്മനാഭസ്വാമിക്ഷേത്ര കിഴക്കേ നടയിൽ എത്തിയപ്പോൾ ക്ഷേത്ര സ്ഥാനിയാണ് മൂലം തക്കിരുനാൾ രാമവർമ ഉടവാൾ ഏറ്റുവാങ്ങി വരവേൽക്കുകയും ഒപ്പം സരസ്വതി ദേവിയെ നവരാത്രി മണ്ഡപത്തിൽ പൂജക്കിരുത്തുകയും ചെയ്തു. തുടർന്ന് ഘോഷയാത്രയിലെ മറ്റു വിഗ്രഹങ്ങളായ കുമാരസ്വാമിയെ ആര്യശാല ക്ഷേത്രത്തിലും,മുന്നൂറ്റി നാങ്കയെ ചെന്തിട്ട ഭഗവതി ക്ഷേത്രത്തിലും പൂജക്കിരുത്തി. കഴിഞ്ഞ ബുധനാഴ്ചയാണ് വിഗ്രഹങ്ങൾ തമിഴ്നാട്ടിൽ നിന്നും യാത്ര തിരിച്ചത്. നവരാത്രി പൂജയ്ക്ക് ശേഷം വിഗ്രഹങ്ങൾ തിരിച്ചെഴുന്നള്ളും.
നേരത്തെ കിള്ളിപ്പാലത്ത് ഗവര്ണര് പി സദാശിവം വിഗ്രഹങ്ങളെ സ്വീകരിച്ചു. പ്രേത്യേകം തയ്യാറാക്കിയ പന്തലിൽ നിന്ന് റോഡിൽ ജനക്കൂട്ടത്തിനിടയിൽ ഇറങ്ങിവന്ന ഗവര്ണര് സരസ്വതി ദേവിക്ക് ഹാരാർപ്പണം നടത്തി. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, വി ശിവകുമാർ എംഎൽ എ, ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ തുടങ്ങിവരും പങ്കെടുത്തു. തിവിതാകൂർ നവരാത്രി ആഘോഷ ട്രസ്റ്റാണ് ചടങ്ങ് സംഘടിപ്പിച്ചത്.
അശ്വാരൂഢസേന,പോലീസ്, നിശ്ചല ദൃശ്യങ്ങൾ,വാദ്യസംഘം എന്നിവയും ഘോഷയാത്രയിൽ അണിനിരന്നു.