NEWS27/07/2016

ഓണാഘോഷം : സെപ്തംബര്‍ 12 മുതല്‍ 18 വരെ

ayyo news service
തിരുവനന്തപുരം:സംസ്ഥാനത്ത് ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ ഈ വര്‍ഷം സെപ്തംബര്‍ 12 ന് ആരംഭിച്ച് 18 ന് സമാപിക്കും. സഹകരണ ടൂറിസം വകുപ്പ് മന്ത്രി എ. സി. മൊയ്തീന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വൈദ്യുതി വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍, ബന്ധപ്പെട്ട ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. തലസ്ഥാനത്തെ എം. എല്‍. എ മാര്‍, എം. പി. മാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഓണാഘോഷത്തിന്റെ നടത്തിപ്പിന് വിവിധ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. ഓണാഘോഷ കമ്മിറ്റിയുടെ ചീഫ് പേട്രണ്‍ മുഖ്യമന്ത്രി ആയിരിക്കും. ചെയര്‍മാനായി ടൂറിസം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രവര്‍ത്തിക്കും.

സെപ്തംബര്‍ 12 ന് നിശാഗന്ധിയിലായിരിക്കും ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. തലസ്ഥാനത്തെ വിവിധ വേദികളില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതോടൊപ്പം എല്ലാ ജില്ലയിലും മുന്‍ വര്‍ഷങ്ങളിലെ പോലെ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
 


Views: 1584
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024