ബൈഗോഷ്‌സ്: ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്ര ജാവലിന്‍ ത്രോയില്‍ ലോക റിക്കാര്‍ഡോടെ സ്വര്‍ണം നേടി. ആദ്യമായാണ് ഒരു ഇന്ത്യന്‍ അത്‌ലറ്റ് ലോക റെക്കോർഡ് നേട്ടത്തോടെ സ്വർണം നേടുന്നത്. പോളണ്ടിലെ ബൈഗോഷ്‌സില്‍ നടക്കുന്ന ലോക അണ്ടര്‍ 20 അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 86.48 മീറ്റര്‍ ദൂരം ജാവലിൻ പായിച്ചാണ് നീരജ് റെക്കോർഡിട്ടത്. കേരളം താരം അഞ്ചു ബോബി ജോർജ് ലോക സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയതായിരുന്നു ഇതിനു മുമ്പുള്ള നേട്ടം.