തിരുവനന്തപുരം: കേരളം നേരിട്ട പ്രളയ ദുരന്തത്തെ മറികടക്കാന്‍ കേരള മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച് ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിന് എകെഎസ്ടിയു അംഗങ്ങള്‍ തയ്യാറാകുമെന്ന് സംസ്ഥാന പ്രസിഡന്റ് ഒ.കെ. ജയകൃഷ്ണനും ജനറല്‍ സെക്രട്ടറി എന്‍. ശ്രീകുമാറും അറിയിച്ചു. എല്ലാ വിഭാഗം അധ്യാപകരും ഈ സാഹചര്യത്തില്‍ ഒരു മാസത്തെ ശമ്പളം സര്‍ക്കാരിന് നല്‍കി കേരളത്തെ പുനഃസൃഷ്ടിക്കുന്ന പ്രവര്‍ത്തനത്തില്‍ പങ്കാളികളാകണമെന്ന് എകെഎസ്ടിയു നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.