തിരുവനന്തപുരം :നാളെ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനം ഏറ്റ് എടുക്കുന്ന നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനും എൽ ഡി എഫ് നിയുക്ത മന്ത്രിമാരും പതിവിന് മാറ്റമില്ലാതെ പുന്നപ്ര–വയലാര്‍ രക്തസാക്ഷികള്‍ക്ക് ചൊവ്വാഴ്ച അഭിവാദ്യമര്‍പ്പിക്കും. ആലപ്പുഴ വലിയ ചുടുകാട്ടില്‍ വൈകിട്ട് നാലിനും വയലാറില്‍ അഞ്ചിനുമാണ് പുഷ്പാര്‍ച്ചന. വയലാറില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ പിണറായി വിജയന് ഉള്‍പ്പെടെയുള്ളവര്‍ സംസാരിക്കും. പുന്നപ്ര–വയലാര്‍ അഭിവാദ്യമര്പ്പിച്ചശേഷമാണ് കേരളത്തിൽ ഇടതുപക്ഷ സര്‍ക്കാരുകളുടെ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തത്.