NEWS19/09/2016

ഓണം നല്‍കുന്നത് ഒരുമയുടെ സന്ദേശം: ഗവര്‍ണ്ണര്‍

ayyo news service
തിരുവനന്തപുരം: സമത്വത്തിന്റെയും സന്തോഷത്തിന്റെയും ക്ഷേമത്തിന്റെയും സന്ദേശമുള്‍ക്കൊള്ളുന്ന ഓണത്തിന്റെ ആത്മാവ് മനസ്സുകളില്‍ പ്രകാശം പരത്തി നിലനില്‍ക്കുമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം പറഞ്ഞു.  ഒരാഴ്ചത്തെ ഓണംവാരാഘോഷത്തില്‍ വിവിധ മത്സരങ്ങളില്‍വിജയികളായവര്‍ക്ക് നിശാഗന്ധിഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.

ഓണം പോലെവ്യാപകമായി അംഗീകരിക്കപ്പെടുകയും ഹൃദ്യവും മതേതരവുമായി ആഘോഷിക്കുകയും ചെയ്യുന്ന മറ്റൊരു ഉത്സവമില്ല.  ഇത്തവണ സംസ്ഥാന സര്‍ക്കാര്‍സംഘടിപ്പിച്ച ഓണാഘോഷം മനുഷ്യസമത്വം പ്രതിഫലിപ്പിക്കുതായിരുന്നു . ഭിശേഷിയുള്ളവരുടെയും മൂാംലിംഗക്കാരുടെയുമൊക്കെ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിച്ചത് ഇതിനൊരു തെളിവാണെുന്നും  ഗവര്‍ണര്‍കൂട്ടിച്ചേര്‍ത്തു. ഘോഷയാത്രയിലെ ഒന്‍പത് വിഭാഗങ്ങളിലും അത്തപ്പൂക്കള മത്സരത്തിലും വൈദ്യുത അലങ്കാര മത്സരത്തിലും വിജയികളായവര്‍ക്കാണ് ഗവര്‍ണര്‍ സമ്മാനങ്ങള്‍ നല്‍കിയത്. 

ഘോഷയാത്രയില്‍ തദ്ദേശസ്വയം ഭരണവിഭാഗത്തില്‍ ഒന്നാം സ്ഥാനം തിരുവനന്തപുരംജില്ലാ പഞ്ചായത്തും രണ്ടാം സ്ഥാനം നെടുമങ്ങാട്‌ ബ്ലോക് പഞ്ചായത്തും നേടി. സഹകരണസ്ഥാപനം,ബാങ്കിംഗ്‌മേഖലാ വിഭാഗത്തില്‍ തിരുവനന്തപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ഓംസ്ഥാനവും കാര്‍ഷിക ഗ്രാമവികസന ബാങ്ക്‌ രണ്ടാം സ്ഥാനവും നേടി. സര്‍ക്കാര്‍ വകുപ്പുകളുടെ വിഭാഗത്തില്‍ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഓംസ്ഥാനവുംകേരള പോലിസ്, മെഡിക്കല്‍ കോളജ് എിവരണ്ടാം സ്ഥാനവും കരസ്ഥമാക്കി. കേന്ദ്ര സര്‍ക്കാര്‍ വിഭാഗത്തില്‍ ഐ.എസ്.ആര്‍.ഒന്നാം സ്ഥാനവും ജവഹര്‍ലാല്‍ നെഹ്രു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്റ്‌ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്  രണ്ടാം സ്ഥാനവും നേടി.

പൊതുമേഖലാസ്ഥാപനങ്ങളുടെവിഭാഗത്തില്‍ ചലച്ചിത്ര അക്കാദമി ഒന്നാം സ്ഥാനവും തിരുവനന്തപുരം ഡി.ടി.പി.സി, ഭാരത് ഭവന്‍ എിന്നവ രണ്ടാംസ്ഥാനവും നേടി.  സ്വകാര്യസ്ഥാപനങ്ങളുടെവിഭാഗത്തില്‍ ഇക്കുറി ആര്‍ക്കും സമ്മാനമില്ല. ഘോഷയാത്രയില്‍ പങ്കെടുത്ത ഏറ്റവുംമികച്ച ദൃശ്യകലാരൂപത്തിനുള്ള ഒന്നാം സ്ഥാനം പടയണിയും (പത്തനംതിട്ട'), പുലികളി (ഡി.ടി.പി.സി,തൃശൂര്‍) രണ്ടാംസ്ഥാനവും നേടി. മികച്ച ശ്രവ്യകലാരൂപത്തിനുള്ള ഒന്നാം സ്ഥാനം ശ്രീശാസ്താകലാസമിതിയും (ചെണ്ടമേളം), രണ്ടാം സ്ഥാനം അനൂപും(ശിങ്കാരിമേളം) നേടി.

Views: 1548
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024