NEWS23/01/2017

ജീവിതമെന്ന മഹാസത്യത്തിന് റീസെറ്റ് ബട്ടണുകളില്ല: മോഹന്‍ലാല്‍

ayyo news service
തിരുവനന്തപുരം:ജീവിതമെന്ന മഹാസത്യത്തിന് റീസെറ്റ് ബട്ടണുകളില്ല എന്നോര്‍ക്കണമെന്ന്  ശുഭയാത്ര പദ്ധതിയുടെ ഗുഡ് വില്‍ അംബാസിഡര്‍  നടന്‍ മോഹന്‍ലാല്‍. ആയുര്‍ദൈര്‍ഘ്യത്തിന്റെയും ആരോഗ്യത്തിന്റെയും കണക്കുകളില്‍ ഏറെ മുന്നിലുള്ള കേരളത്തില്‍ ഒരുപക്ഷെ റോഡപകടങ്ങളാവും ഏറ്റവുമധികം മരണകാരണമാവുന്നതെന്നും ഇതിനെതിരെയുള്ള തിരുവനന്തപുരം:ബോധവത്കരണം പോലീസിന്റെ മാത്രം ചുമതലയാവരുതെന്നും മോഹന്‍ലാല്‍ പറഞ്ഞു. നിരത്തുകള്‍ അപകടരഹിതമാക്കാന്‍ നടപ്പാക്കിവരുന്ന ശുഭയാത്രയുടെ കീഴില്‍ വിഭാവനം ചെയ്യപ്പെട്ട സേവ് ഔവര്‍ ഫെലോ ട്രാവലര്‍(സോഫ്റ്റ്)റ്റ് പദ്ധതിയുടെ സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാടനം ചടങ്ങില്‍ ടാഗോര്‍ തിയറ്ററില്‍ സംസാരിക്കുകയായിരുന്നു സൂപ്പർതാരം. പദ്ധതിയുടെ കീഴിലുള്ള വോളണ്ടിയര്‍മാര്‍ക്കുള്ള ബാഡ്ജ് വിതരണം, പട്ടം ഗേള്‍സ് സ്‌കൂളില്‍ സ്മാര്‍ട്ട് ട്രാഫിക് ക്‌ളാസ്  റൂം ഉദ്ഘാടനം എന്നിവ  മോഹന്‍ലാല്‍ നിര്‍വഹിച്ചു. 

എല്ലാ നിയോജക മണ്ഡലങ്ങളിലും ഒരു വിദ്യാലയത്തില്‍ ട്രാഫിക് ബോധവത്കരണത്തിനായുള്ള സ്മാര്‍ട്ട് ട്രാഫിക് ക്‌ളാസ് റൂം ആരംഭിക്കും. ട്രാഫിക് അപകടങ്ങള്‍ കുറയ്ക്കുന്നതിന് മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥനും സോഫ്റ്റ് പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന മികച്ച വോളണ്ടിയര്‍ക്കും പുരസ്‌കാരം നല്‍കുമെന്ന് പദ്ധതി ഉദ്ഘാടനം നിർവഹിച്ച് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. പദ്ധതിയുടെ പ്രചരണാര്‍ത്ഥം തയ്യാറാക്കിയ ലഘുചിത്രത്തിന്റെ സി.ഡി മന്ത്രി എ.കെ.ശശീന്ദ്രന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. കെ.മുരളീധരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

വിനോദത്തിലൂടെ ഗതാഗത നിയമങ്ങള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന ത്രീഡി അനിമേറ്റഡ് വീഡിയോ ഗെയിം മേയര്‍ വി.കെ പ്രശാന്തും കുട്ടികള്‍ക്കായി തയ്യാറാക്കിയ ആക്ടിവിറ്റി ബുക്ക് എഡിജിപി ബി.സന്ധ്യ നാട്പാക് ഡയറക്ടര്‍ ഡോ.ബി.ജി.ശ്രീദേവിക്ക് കൈമാറിയും പ്രകാശനം ചെയ്തു. സ്മാര്‍ട്ട് ക്‌ളാസ് റൂമിന്റെ താക്കോല്‍ ചടങ്ങില്‍ സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാറിന് കൈമാറി. ശുഭയാത്ര പദ്ധതിയുടെ വിജയത്തിനായി മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തികളെയും പോലീസ് ഉദ്യോഗസ്ഥരെയും ചടങ്ങില്‍ ആദരിച്ചു.

സോഫ്റ്റ് പദ്ധതിയുടെ കീഴില്‍ പോലീസ് തിരുവനന്തപുരം സിറ്റി, റൂറല്‍ ജില്ലകളിലെ 26 സര്‍ക്കിളുകളില്‍നിന്ന് തിരഞ്ഞെടുത്ത 1200 വോളണ്ടിയര്‍മാര്‍ക്ക് പ്രഥമ ശുശ്രൂഷ, ട്രോമാ കെയര്‍ എന്നിവയില്‍ പ്രായോഗിക പരിശീലനം നല്‍കിക്കഴിഞ്ഞു. ശുഭയാത്രയുടെ പ്രചാരണാര്‍ത്ഥം ശുഭയാത്ര2017 പേരിലുള്ള ട്രാഫിക് ബോധവത്കരണ എക്‌സിബിഷന്‍ ജനുവരി 24 ന്  ചലച്ചിത്രതാരം ജഗതി ശ്രീകുമാര്‍ തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജ് ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യും. ജനുവരി 28 വരെയാണ് പ്രദര്‍ശനം


Views: 1571
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024