വാഷിങ്ടണ്‍:അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്‌ളിക്കന്‍ പാര്‍ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി ജെയ്ന്‍ ഡോ എന്ന സ്ത്രീ രംഗത്ത്. 1994ല്‍ ജെയ്ന്‍ ഡോയ്ക്ക് 13 വയസ്സുള്ളപ്പോള്‍ ട്രംപ്
പീഡിപ്പിച്ചിരുന്നതായാണ് ആരോപണം. ട്രംപിന്റെ സുഹൃത്തും കാസിനോ ഉടമയുമായ
ഒരാളും തന്നെ പീഡിപ്പിച്ചിരുന്നതായും ആക്ഷേപമുണ്ട്. ഇക്കാര്യം ലോസ് ആഞ്ചലസിലുള്ള തന്റെ വീട്ടില്‍ അഭിഭാഷകനൊപ്പം വാര്‍ത്താസമ്മേളനം വിളിച്ച് പരസ്യമായി പറയുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് മാറ്റി. ഭീഷണിയെതുടര്‍ന്നാണ് വാര്‍ത്താസമ്മേളനം മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, അടിസ്ഥാനരഹിതമായ ആക്ഷേപമാണിതെന്ന് ട്രംപ് പ്രതികരിച്ചു. ഇതിനു മുൻപും ട്രംപിനെതിരെ ലൈംഗികാരോപണവുമായി സ്ത്രീകൾ രംഗത്തെത്തിയിരുന്നു.