Mobirise Website Builder v4.9.3
NEWS31/08/2015

കലാവര്ണ ഘോഷയാത്രയോടെ ഓണം വാരാഘോഷം സമാപിച്ചു

ayyo news service
തിരുവനന്തപുരം:മൂവായിരം കലാകാരന്മാരും 199 നിശ്ചലദൃശ്യങ്ങളും അണിനിരന്ന കേരളതനിമ വിളിച്ചോതിയ വര്ണശബളമായ ഘോഷയാത്രയോടെ ഒരാഴ്ച നീണ്ടുനിന്ന ഓണം വാരഘോഷത്തിനു തിരശീലവീണു.  വെള്ളയമ്പലത്ത് ഗവർണർ പി സദാശിവം ഫ്ലാഗ് ഓഫ് ചെയ്ത ഘോഷയാത്ര കിഴക്കേകോട്ടയിൽ സമാപിച്ചു.   നഗര വീഥിയുടെ ഇരുവശവും തിങ്ങിനിറഞ്ഞ ജനസഞ്ചയങ്ങളെ സാക്ഷിയാക്കിപഞ്ചവാദ്യവും, കഥകളിയും, തെയ്യവും, യക്ഷഗാനവും, ഓട്ടൻതുള്ളലും, ചവിട്ടുനാടകവും, ഒപ്പനയും, തുടങ്ങി കേരളീയ കലകളുടെ സദ്യവട്ടത്തിനു പിന്നിലായി കേന്ദ്ര സര്ക്കാര്,സംസ്ഥാന സര്ക്കാര്, പൊതുമേഖലസ്ഥാപനങ്ങൾ,സ്വകാര്യസ്ഥാപങ്ങൾ എന്നിവയുടെ 199 നിശ്ചല ദൃശ്യങ്ങളും കടന്നുപോയി. 

നഗരമാലിന്യവും തെരുവുനായശല്യവും വിഷയമാക്കിയ നിശ്ചലദൃശ്യം
Views: 1640
SHARE
CINEMA
TALKS
P VIEW
ARTS
OF YOUTH
L ONLY