തിരുവനന്തപുരം:സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം, സ്ഥാനക്കയറ്റം എന്നിവ സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് സ്‌പെഷ്യല്‍ യൂണിറ്റുകളില്‍ അഞ്ചുകൊല്ലം പൂര്‍ത്തിയാക്കിയ എല്ലാ സിവില്‍ പൊലീസ് ഓഫീസര്‍മാരെയും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരെയും അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരെയും മാതൃയൂണിറ്റുകളിലേക്ക് അടിയന്തരമായി മടക്കി അയയ്ക്കും.
അഴിമതി ആരോപണങ്ങളെതുടര്‍ന്ന് വകുപ്പുതല നടപടി നേരിടുന്നവരെയുംക്രൈം കേസുകളില്‍പ്പെട്ടവരെയും വിജിലന്‍സിലുംക്രൈംബ്രാഞ്ചിലും നിയമിക്കുകയില്ല. മികച്ച സേവന പാരമ്പര്യമുള്ളവരെ ഈ വിഭാഗങ്ങളില്‍ നിയമിക്കും.
പ്രൊബേഷന്‍ പൂര്‍ത്തീകരിക്കാത്ത സിവില്‍ പോലീസ് ഓഫീസര്‍മാരെ ഇനിമുതല്‍ വര്‍ക്കിംഗ് അറേഞ്ച്‌മെന്റ്/അറ്റാച്ച്‌മെന്റ്/പി.എസ്.ഒ ഡ്യൂട്ടി എന്നിവയ്ക്ക് പരിഗണിക്കില്ല. അസിസ്റ്റന്റ് പോലീസ് സബ്ഇന്‍സ്‌പെക്ടര്‍മാര്‍, ലോക്കല്‍ പോലീസ് സ്‌റ്റേഷനുകളില്‍ ജോലി ചെയ്യുന്നവര്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കും അതിനു മുകളിലുള്ള ഓഫീസര്‍മാര്‍ക്കും വര്‍ക്കിംഗ് അറേഞ്ച്‌മെന്റ്/അറ്റാച്ച്‌മെന്റ് നിയമനം നല്‍കില്ല.
മറ്റു ജില്ലകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ആസ്ഥാനത്തുണ്ടാകുന്ന ഒഴിവുകളില്‍ മുന്‍ഗണന നല്‍കും. മാതൃജില്ലയിലോ സമീപ ജില്ലയിലോ അവര്‍ക്ക് ജോലി ചെയ്യാനുള്ള സൗകര്യത്തിനാണിത്. കോടതി നടപടികള്‍ നേരിടുന്നവരെയും സ്ഥാനക്കയറ്റത്തിന് പരിഗണിക്കുന്നതല്ല. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉടനടി നടപ്പാക്കുമെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്നു സംസ്ഥാന പൊലീസ് മേധാവി ഉറപ്പുവരുത്തുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്