തിരുവനന്തപുരം: കയര്‍ഫെഡ് അഴിമതിക്കേസില്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്റെ
മകന്‍ അരുണ്‍ കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ശുപാര്‍ശ. കയര്‍ഫെഡ്
എം.ഡി ആയിരിക്കെ 2001 ല്‍ 40 ലക്ഷത്തിന്റെ അഴിമതി നടത്തിയെന്ന പരാതിയിലാണ്
നടപടിക്ക് ശുപാര്‍ശ. അന്വേഷണ ഉദ്യോഗസ്ഥനായ സ്‌പെഷ്യല്‍ സെല്‍ എസ്.പിയാണ് വിജിലന്‍സ്
ഡയറക്ടര്‍ക്ക് ശുപാര്‍ശ നല്‍കിയിട്ടുള്ളത്. .
വി.എസിന്റെ മറ്റൊരു ബന്ധുവും കണ്‍സള്‍ട്ടന്റുമായ ആര്‍.കെ.രമേഷ്, കരാറുകാരന്‍ മുഹമ്മദ് അലി എന്നിവരാണ് കൂട്ടുപ്രതികള്‍. മൂന്ന് പേരെയും പ്രോസിക്യൂട്ട് ചെയ്യണമെന്ന് അന്വേഷണഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു. അഴിമതി നടന്നതായി പ്രാഥമിക
അന്വേഷണത്തില്‍ തെളിഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടില്‍
പറയുന്നു
ചേര്‍ത്തലയില്‍ കയര്‍ഫെഡിന് ഗോഡൗണ്‍ നിര്‍മിച്ചതുമായി ബന്ധപ്പെട്ട് അന്നത്തെ എംഡി വി.എ.അരുണ്‍കുമാര്‍, ബന്ധുവും പദ്ധതി കണ്‍സള്‍ട്ടന്റുമായ ആര്‍.കെ.രമേഷ്, കരാറുകാരന്‍ കോഴിക്കോട് സ്വദേശി മുഹമ്മദ് അലി എന്നിവര്‍ ചേര്‍ന്ന് നാല്‍പത് ലക്ഷത്തി എഴുപത്തിയേഴായിരം രൂപയുടെ അഴിമതി നടത്തിയെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി.