തിരുവനന്തപുരം:തിരുവനന്തപുരം നന്തന്‍കോട്ടെ ബിവറേജസ് ഔട്ട്‌ലെറ്റ് വിദ്യാർത്ഥിനികളുടെ ശക്തമായി എതിർപ്പിനെത്തുടർന്ന് നഗരസഭാ ആരോഗ്യവിഭാഗം സെക്രട്ടറി നേരിട്ടെത്തി സീല്‍ ചെയ്തു. ഔട്ട്‌ലെറ്റ് മാറ്റാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. രാവിലെ ഒന്‍പതിന് തുടങ്ങിയ സമരം കവയത്രി സുഗതകുമാരി ഉദ്ഘാടനം ചെയ്തു.
വിദ്യാലയത്തിന് സമീപം സ്ഥാപിച്ച മദ്യശാല ഉടന്‍ മാറ്റണമെന്ന് സുഗതകുമാരി
ആവശ്യപ്പെട്ടു. തുടര്‍ന്ന് 10 ഓടെ ആരോഗ്യസെക്രട്ടറി എത്തി ഔട്ട്‌ലെറ്റ്
സീല്‍ ചെയ്തു
ബേക്കറി ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന മദ്യശാലയാണ് നന്തന്‍കോട്ടേയ്ക്ക് മാറ്റാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇത് നന്തന്‍കോട്ടെ ഹോളി എയ്ഞ്ചല്‍സ് സ്‌കൂളിന് സമീപത്തേയ്ക്കായതിനാൽ വിദ്യാര്‍ഥിനികള്‍ ശക്തമായി എതിര്‍ത്തു. തങ്ങളുടെ സ്‌കൂളിന് സമീപത്തേ മദ്യശാല സുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുമെന്ന വാദമാണ് വിദ്യാര്‍ഥിനികള്‍ ഉയർത്തിയത്