വാഷിങ്ടണ്‍: യുഎസിലെ വാഷിംഗ്ടണില്‍ ഷോപ്പിംഗ് മാളില്‍ അജ്ഞാത തോക്കുധാരിയുടെ വെടിവയ്പില്‍ നാല് പേര്‍ കൊല്ലപ്പെടുകയും . നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വാഷിങ്ടണിലെ ബര്‍ലിങ്ടണ്‍ പ്രദേശത്തുള്ള തിരക്കേറിയ കാസ്‌കേഡ് ഷോപ്പിങ് മാളിലാണ് അക്രമി വെടിവയ്പ് നടത്തിയത്. വെള്ളിയാഴ്ച രാത്രി 7.30ഓടു കൂടിയാണ് വെടിവയ്പ് ഉണ്ടായത്.
അക്രമിയുടെ രേഖ ചിത്രം സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയിട്ടുണ്ടെന്നും ഉടന്‍ തന്നെ പ്രതിയെ പിടികൂടാന്‍ സാധിക്കുമെന്നും വാഷിങ്ടണ്‍ പോലീസ് അറിയിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംഭവസ്ഥലത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചു.