NEWS03/08/2015

പാര്‍ലമെന്ററി പഠന പരിശീലന കേന്ദ്രത്തിന് യുണിസെഫ് അംഗീകാരം

ayyo news service
തിരുവനന്തപുരം:നിയമസഭാ സെക്രട്ടേറിയറ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ലമെന്ററി പഠന പരിശീലന കേന്ദ്രത്തിന് യുണിസെഫ് അംഗീകാരം ലഭിച്ചതായി സ്പീക്കര്‍ എന്‍. ശക്തന്‍ അറിയിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലും പാര്‍ലമെന്ററി ജനാധിപത്യത്തെയും ഭരണസംവിധാനത്തെയുംകുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 'സെന്റര്‍ ഫോര്‍ പാര്‍ലമെന്ററി സ്റ്റഡീസ് ആന്‍ഡ് ട്രെയിനിംഗ്' (സി.പി.എസ്.റ്റി.) 2011ലാണ് ആരംഭിച്ചത്.

ഇതിന്റെ ആഭിമുഖ്യത്തില്‍ നിയമസഭാ സാമാജികര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കായി പ്രഭാഷണ പരിപാടികള്‍, സെമിനാറുകള്‍, ശില്പശാലകള്‍, പഠനപരിപാടികള്‍ തുടങ്ങിയവ നടത്തിവരികയാണ്. വിദൂരവിദ്യാഭ്യാസ രീതിയില്‍ ആറ് മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സും നടത്തുന്നുണ്ട്. ഇത്തരം പരിപാടികള്‍ ശക്തിപ്പെടുത്താനായി യുനെസ്‌കോ സാങ്കേതിക, സാമ്പത്തിക സഹായം ലഭ്യമാക്കും.

ഇപ്പോള്‍ നടന്നുവരുന്ന പരിപാടികള്‍ക്കു പുറമേ, വിദ്യാര്‍ത്ഥികള്‍ക്കും കുട്ടികള്‍ക്കുമായി കൂടുതല്‍ ക്രിയാത്മക പദ്ധിതികള്‍ നടപ്പാക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ നിയമസഭാ പഠന സന്ദര്‍ശന പരിപാടികള്‍, കുട്ടികളുടെ അവകാശം, ക്ഷേമം, ബാലാവകാശ സംരക്ഷണ സംവിധാനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട സെമിനാറുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, കുട്ടികളുടെ ക്ഷേമം അവകാശങ്ങള്‍ എന്നിവയെ മുന്‍നിര്‍ത്തി എല്ലാ വിഭാഗങ്ങള്‍ക്കും ബോധവത്കരണ പരിപാടികള്‍, മറ്റ് സംസ്ഥാനങ്ങളിലെ കുട്ടികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പഠന യാത്രകള്‍, ജീവനക്കാര്‍ക്കുള്ള ഓറിയന്റേഷന്‍ പരിപാടികള്‍ തുടങ്ങിയ വിവിധ പദ്ധതികള്‍ യുനസ്‌കോയുമായുള്ള സംയുക്ത സംരംഭമായി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും സ്പീക്കര്‍ എന്‍. ശക്തന്‍ അറിയിച്ചു
 

Views: 1362
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024