ന്യൂഡല്‍ഹി: എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിനു നികുതി ഏര്‍പ്പെടുത്താനുള്ള ബജറ്റ് നിര്‍ദേശം പിന്‍വലിച്ചു. പിഎഫ് നിക്ഷേപത്തിനു നികുതി ചുമത്തിയതിനെതിരേ വ്യാപകപ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണു നിര്‍ദേശം പിന്‍വലിച്ചത്. നിര്‍ദേശം പിന്‍വലിച്ചതു സംബന്ധിച്ച് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ലോക്‌സഭയില്‍ പ്രഖ്യാപനം നടത്തി. എന്നാല്‍ ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ നിന്നു തുക പിന്‍വലിച്ചാല്‍ നികുതി ഇടാക്കുമെന്നു ധനമന്ത്രി അറിയിച്ചു.
അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിച്ച കേന്ദ്ര ബജറ്റിലാണ് ഏപ്രില്‍ ഒന്നു മുതലുള്ള പിഎഫ് നിക്ഷേപത്തിന്റെ പലിശയ്ക്കും നിക്ഷേപം പിന്‍വലിക്കുന്നതിനും നികുതി ഏര്‍പ്പെടുത്തിയത്.