തിരുവനന്തപുരം: തടഞ്ഞുവെച്ച ജൂനിയര്‍ അധ്യാപക പ്രൊമോഷന്‍ ഉടന്‍ നടപ്പിലാക്കുക, ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്ററി ലയന നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുക, 2015-2016 വര്‍ഷത്തില്‍ നിയമിക്കപ്പെട്ട അധ്യാപകര്‍ക്ക് തസ്തിക നിര്‍ണയം നടത്തി നിയമനാഗീകാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഗഒടഠഡ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ധര്‍ണ്ണ നടന്നു. ധര്‍ണ്ണ വി.എസ്. ശിവകുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് നിസാര്‍ ചേലേരി അദ്ധ്യക്ഷത വഹിച്ചു.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് 5 വര്‍ഷം പൂര്‍ത്തിയാക്കിയ ജൂനിയര്‍ അധ്യാപകരെ സീനിയറാക്കി പ്രൊമോഷന്‍ നല്‍കാന്‍ 2016 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഈ സര്‍ക്കാര്‍ അത് നടപ്പിലാക്കാന്‍ തയ്യാറായിട്ടില്ല. ഇതിനെതിരെ ഹയര്‍ സെക്കന്ററി അധ്യാപകര്‍ ഹൈക്കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ 3 മാസത്തിനകം പ്രസ്തുത വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നെന്നും ജൂനിയര്‍ അധ്യാപകരെ സീനിയറാക്കി പ്രമോഷന്‍ നല്‍കാനുള്ള യാതൊരു നീക്കവും സര്‍ക്കാര്‍ നടത്തിയിട്ടില്ല.