തിരുവനന്തപുരം: ഓണക്കാലത്ത് ഓഗസ്റ്റ് 21 മുതല്‍ 26 വരെ നടത്തിയ മിന്നല്‍ പരിശോധനയില്‍ ലീഗല്‍ മെട്രോളജി വകുപ്പ് 10 ലക്ഷത്തിലധികം രൂപ പിഴ ഈടാക്കി. 1940 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 601 കേസുകളെടുത്താണ് പിഴ ഈടാക്കിയത്.
സപ്ലൈകോ മാവേലിസ്റ്റോറുകളില്‍ നടത്തിയ പരിശോധനയില്‍ 23 കേസുകളിലായി 43,000 രൂപ പിഴ ഈടാക്കി. ഇതുള്‍പ്പെടെ ആഗസ്റ്റ് മാസത്തില്‍ നടത്തിയ മിന്നല്‍പരിശോധനയില്‍ 1678 കേസുകളിലായി 60 ലക്ഷത്തിലധികം രൂപ പിഴ ഈടാക്കി. വിമാനത്താവളത്തില്‍ ബാഗേജ് തൂക്കുന്നതില്‍ ക്രമക്കേട് കണ്ടെത്തി 12,000 രൂപ പിഴയും ഈടാക്കി.
അമിത വില, അളവിലും തൂക്കത്തിലും വെട്ടിപ്പ്, പായ്ക്കറ്റില്‍ വിവരങ്ങള്‍ രേഖപ്പെടുത്താതിരിക്കുക, രജിസ്‌ട്രേഷന്‍ എടുക്കാതിരിക്കുക, ഓട്ടോ ഫെയര്‍ മീറ്റര്‍ ഉള്‍പ്പെടെ അളവുതൂക്ക ഉപകരണങ്ങളില്‍ മുദ്ര പതിപ്പിക്കാതിരിക്കുക, രേഖകളും സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കാതിരിക്കുക, തുടങ്ങിയ ക്രമക്കേടുകളാണ് പരിശോധിച്ചത്