തിരുവനന്തപുരം:ഫെയര്‍ മീറ്ററുകള്‍ ആഗസ്റ്റ് 17നകം മുദ്ര ചെയ്യാത്ത ഓട്ടോറിക്ഷകളും രേഖകളും പിടിച്ചെടുക്കുമെന്നും ബന്ധപ്പെട്ടവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ അറിയിച്ചു. മുദ്ര ചെയ്യാത്ത മീറ്ററുകള്‍ ഉപയോഗിക്കുന്നതു ലീഗല്‍ മെട്രോളജി നിയമപ്രകാരം 2000 മുതല്‍ 10000 രൂപ വരെ പിഴ ശിക്ഷയും ആവര്‍ത്തിച്ചാല്‍ ഒരുകൊല്ലം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്.
ഓട്ടോ ഫെയര്‍ മീറ്ററുകള്‍ മുദ്ര പതിപ്പിക്കേണ്ടവര്‍ അതതു സ്ഥലത്തെ ഇന്‍സ്‌പെക്ടര്‍ ഓഫീസുമായി ബന്ധപെട്ട് മുദ്ര പതിപ്പിച്ച് നിയമ നടപടികള്‍ ഒഴിവാക്കണം.