തിരുവനന്തപുരം: ബാറുടമ ബിജു രമേശ് വിജിലന്‍സ് പ്രത്യേക കോടതയില്‍ കഴിഞ്ഞ മാസം നല്‍കിയ രഹസ്യ മൊഴി പുറത്ത്. എക്‌സൈസ് മന്ത്രി കെ.ബാബുവിന് പത്ത് കോടി രൂപ കോഴ നല്‍കിയതായാണ് രഹസ്യ മൊഴിയില്‍ ബിജു രമേശ് പറയുന്നത്.
ഗുരുതരമായ ഈ ആരോപണത്തോടൊപ്പം മുമ്പ് ശബ്ദരേഖലയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം ബിജു രമേശ് ആവര്‍ത്തിക്കുന്നുണ്ട്. ബാര്‍ ലൈസന്‍സിനുള്ള തുക കുറച്ച് നല്‍കുന്നതിനാണ് കെ.ബാബു കോഴ ആവശ്യപ്പെട്ടതെന്നും തുക കൈമാറിയത് ബാറുടമ കൃഷ്ണദാസാണെന്നും ബിജു രമേശിന്റെ മൊഴിയിലുണ്ട്.
അഞ്ച് കോടി രൂപ ധനമന്ത്രി കെ.എം മാണി ആവശ്യപ്പെട്ടുവന്നും 50 ലക്ഷം രൂപ മാണിയുടെ പാലായിലുള്ള വീട്ടില്‍ കൊണ്ടു പോയി കൊടുത്തുവെന്നും രഹസ്യ മൊഴിയില്‍ പറയുന്നു.