മിര്‍പുര്‍: ബംഗ്ലാദേശ് ഇംഗ്ലണ്ടിനെ 108 റൺസിന് തോൽപ്പിച്ചു. രണ്ടുദിനം ബാക്കിനില്‍ക്കെയാണ് ബംഗ്ലാദേശ് ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരേ ആദ്യ ജയം സ്വന്തമാക്കിയത്. ആറും നാലും വിക്കറ്റുകൾ വീതം നേടിയ മെഹ്ദി ഹസന്റെയും ഷക്കിബ് അല്‍ ഹസന്റെയും സ്പിൻ ബൗളിംഗാണ് ബംഗ്ലാ വിജയം എളുപ്പമാക്കിയത്. ആദ്യ
ഇന്നിംഗ്‌സിലും മെഹ്ദി ഹസന്‍ ആറു വിക്കറ്റ്
നേടിയിരുന്നു. ഇതോടെ പരമ്പര 1–1 സമനിലയിലായി. 273 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലീഷ്പട 164 റണ്‍സിന് പുറത്തായി.