പട്‌ന:ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടം ആരംഭിച്ചു. 55 സീറ്റുകളിലേക്കാണ് ഇന്നു വോട്ടെടുപ്പ്. മുസഫര്‍പൂര്‍, ഈസ്റ്റ് ചമ്പാരണ്‍, വെസ്റ്റ് ചമ്പാരണ്‍, സിതാമാര്‍ഹി, ഷിയോഹര്‍, ഗോപാല്‍ഗഞ്ച്, സിവാന്‍ എന്നീ ജില്ലകളിലാണ് പോളിങ്.
2010ലെ തിരഞ്ഞെടുപ്പില്‍ ബിജെപി കാര്യമായ നേട്ടമുണ്ടാക്കിയ മേഖലയാണിത്. അന്ന് ബിജെപി സഖ്യകക്ഷിയായിരുന്ന ജെ!ഡിയു. എന്നാല്‍ സഖ്യം പിളര്‍ന്നതോടെ വിശാല സഖ്യത്തിന്റെ നേതൃത്വത്തില്‍ ആര്‍ജെ!ഡി 26 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. ജെഡിയു 21ലും കോണ്‍ഗ്രസ് എട്ടു സീറ്റിലുമാണ് മല്‍സരിക്കുന്നത്.
എന്‍ഡിഎ സഖ്യത്തില്‍ 42 സീറ്റുകളിലാണ് ബിജെപി മല്‍സരിക്കുന്നത്. എല്‍ജെപി അഞ്ചിലും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച, രാഷ്ട്രീയ ലോക് സമത പാര്‍ട്ടി എന്നിവ നാലു സീറ്റില്‍ വീതവും മല്‍സരിക്കുന്നു. സുരക്ഷാ കാരണങ്ങളാല്‍ 43 മണ്ഡലങ്ങളില്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് പോളിങ്. എട്ട് മണ്ഡലങ്ങളില്‍ നാലുവരെയും നാല് മണ്ഡലങ്ങളില്‍ മൂന്നുവരെയുമാണ് പോളിങ്. 57 സീറ്റുകളിലേക്കുള്ള അവസാനഘട്ട തിരഞ്ഞെടുപ്പ് അഞ്ചിനു നടക്കും.