തിരുവനന്തപുരം:ഈ രാജ്യത്ത് ശരിക്കും മനുഷ്യാവകാശം ലഭിക്കണമെങ്കില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ എത്തണം. എന്നാല്‍, മനുഷ്യാവകാശം ഒട്ടും ലഭിക്കാത്ത ഒരേയൊരു വിഭാഗം പോലീസാണ്,അവരെ ആര്‍ക്കും എന്തും ചെയ്യാം. എന്ന് നിയുക്ത ഡി ജി പി ടി .പി.സെന്‍കുമാര്‍.
ഇത്രയധികം േപാലീസുകാരും പട്ടാളക്കാരും സ്വന്തം ജീവനും രക്തവും കൊടുക്കാന്‍ തയ്യാറാകുന്നതുകൊണ്ടാണ് നമുക്ക് ഇങ്ങനെ ജീവിക്കാന്‍ കഴിയുന്നതെന്ന് ആരും ഓര്‍ക്കുന്നില്ല. േകരള പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലീസുകാര്‍ക്ക് ആവശ്യത്തിന് ശമ്പളം നല്‍കിയാല്‍ ഒരു പരിധിവരെ അഴിമതി തടയാനാനാകും . ഒരു സ്റ്റേഷനില്‍ ആരൊക്കെ അഴിമതിക്കാരാണെന്നത് പോലീസ് അസോസിയേഷന് അറിയാം. അവര്‍ വിചാരിച്ചാല്‍ അഴിമതി തുടച്ചുനീക്കാനുമാകും.
ഒരു എസ്.ഐ. പ്രതിവര്‍ഷം 2500ലധികം കേസുകള്‍ നോക്കേണ്ടിവരുമ്പോള്‍ അന്വേഷണത്തിന്റെ ഗുണമേന്മ എങ്ങനെ ഉറപ്പാക്കാനാകും.
മതതീവ്രവാദം നമ്മുടെ നാട്ടിലേക്കും വരുന്നുണ്ട്. ഇടതുതീവ്രവാദത്തെ തടയാന്‍ കൊണ്ടുവന്ന നിയമം നടപ്പാക്കാന്‍ പോലീസ് ബുദ്ധിമുട്ടുന്നു. യു.എ.പി.എ. നിയമമനുസരിച്ച് രാജ്യത്ത് മാവോയിസ്റ്റുകളെ നിരോധിച്ചിട്ടുണ്ട്.
ആയുധം കൊണ്ടുനടക്കുന്നതിേനക്കാള്‍ ഭീകരമാണ് ഇവരുടെ 'ബ്രെയിന്‍ വാഷിങ്'. ആയുധം കൈയിലുണ്ടായില്ല എന്നതുകൊണ്ടുമാത്രം അവര്‍ക്കെതിരെ നടപടിയെടുക്കാതിരിക്കാന്‍ പറ്റുമോ എന്നും അദ്ദേഹം ചോദിച്ചു. ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു
മുന്‍ മേധാവി ഹോര്‍മിസ് തരകന്‍, എന്‍.ആര്‍.മാധവമേനോന്‍, സി.പി.ജോണ്‍, സണ്ണിക്കുട്ടി എബ്രാഹാം തുടങ്ങിയവരും സംസാരിച്ചു.