ഡെറാഡൂണ്‍: ബിജെപി നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന് കനത്ത തിരിച്ചടി. ഉത്തരാഖണ്ഡില്‍ രാഷ്ട്രപതിഭരണമേര്‍പ്പെടുത്തിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ ഹര്‍ജിയില്‍ നൈനിറ്റാള്‍ ഹൈക്കോടതി ജസ്റ്റീസ് യു.സി. ദയാനിധിയാണ് രാഷ്ട്രപതിഭരണം സ്റ്റേ ചെയ്തത്. വ്യാഴാഴ്ച നിയമസഭയില്‍ വിശ്വാസവോട്ട് തേടാന്‍ ഹരീഷ് റാവത്തിന് കോടതി അനുമതി നല്‍കി. ഒന്‍പത് വിമത എംഎല്‍എമാര്‍ക്കും വോട്ടെടുപ്പില്‍ പങ്കെടുക്കാം. നിയമസഭ പിരിച്ചു വിടാതെ സസ് പെന്‍ഡു ചെയ്ത നടപടിയും കോടതി റദ്ദാക്കി.
ഹരീഷ് റാവത്ത് മന്ത്രി സഭ വിശ്വാസവോട്ട് തേടാന്‍ ഒരുങ്ങുന്നതിന്റെ തലേനാളാണ് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയത്. ഭരണ പ്രതിസന്ധി ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാത്തില്‍ കേന്ദ്രസര്‍ക്കാര്‍ തിടുക്കപ്പെട്ട് രാഷ്ട്രപതിഭരണത്തിന് ശിപാര്‍ശ ചെയ്യുകയായിരുന്നു. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്നു ഗവര്‍ണര്‍ കേന്ദ്രത്തിനു റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.