കരൂർ: പ്രധാന പ്രതിഷ്ഠയായ ബലമുരുകന്റെ വേലിൽ കുത്തിവച്ചിരുന്ന നാരങ്ങ ലേലത്തിൽ പോയത് 68,൦൦൦ രൂപയ്ക്ക്. തമിഴ്‍നാട് കരൂർ ജില്ലയിലെ വെണ്ണയ്മലൈ ബാലദണ്ഡായുധപാണി കോവിലിലാണ് ഒൻപതു നാരങ്ങ അത്രയും തുക നേടിക്കൊടുത്തത്. ഈ വർഷത്തെ പതിനൊന്നു ദിവസത്തെ പങ്കുനി ഉത്രം ഉത്സത്തിൽ ഒൻപത് ദിവസം വേലിൽ കുത്തിയ ഒൻപതു നാരങ്ങയാണ് ക്ഷേത്രം ലേലം ചെയ്തത്. ജീവിതത്തിൽ സമ്പത്സമൃദ്ധിയും കുട്ടികളില്ലാത്ത ദമ്പതികൾക്ക് പുത്രഭാഗ്യവും മുരുകന്റെ വേലിൽ കുത്തിയ നാരങ്ങ നേടിത്തരുമെന്ന വിശ്വാസത്തിലാണ് ഭക്തർ ഈ നാരങ്ങ എന്ത് വിലകൊടുത്തും കരഗതമാക്കുന്നത്. ഈ വർഷത്തെ ആദ്യ നാരങ്ങ ലേലത്തിൽ പോയത് 27.൦൦൦ രൂപയ്ക്കും.