NEWS09/09/2015

ഓണാഘോഷ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

ayyo news service
തിരുവനന്തപുരം:ഓണാഘോഷം 2015 പുരസ്‌കാരങ്ങള്‍ ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍  മസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങിൽ വിതരണം ചെയ്തു.

ഓണാം വാരാഘോഷത്തോടനുബന്ധിച്ച ഘോഷയാത്രയില്‍ മികച്ച ഫ്‌ളോട്ടിനുള്ള ഒരുലക്ഷം രൂപ സമ്മാനം മോട്ടോര്‍ വാഹനവകുപ്പ് ഏറ്റുവാങ്ങി. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഒരുക്കിയ ഫ്‌ളോട്ടിനാണ് 50,000 രൂപയുടെ രണ്ടാം സമ്മാനം. തിരുവനന്തപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ഒരുക്കിയ ഫ്‌ളോട്ടിന് 30,000 രൂപയുടെ മൂന്നാം സമ്മാനം.

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മിച്ച ഫ്‌ളോട്ടിനുള്ള സമ്മാനം ഐ.എസ്.ആര്‍.ഒയും, കേരള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പും രണ്ടാം സ്ഥാനം മ്യൂസിയം ആന്റ് സൂവും ഏറ്റുവാങ്ങി. പൊതുമേഖലാ സ്ഥാപനങ്ങളില്‍ കിറ്റ്‌സിനായിരുന്നു ഒന്നാംസ്ഥാനം. ദേശീയ ആരോഗ്യ മിഷന്‍ രണ്ടാ ം സ്ഥാനം നേടി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഒന്നാമതും പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത് രണ്ടാമതുമെത്തി.

സംസ്ഥാന, ജില്ല, പ്രാഥമിക സഹകരണ സ്ഥാപനങ്ങളില്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ തിരുവനന്തപുരം ഒന്നാംസ്ഥാനത്തിനുള്ള പുരസ്‌കാരവും സര്‍ക്കിള്‍ സഹകരണ യൂണിയന്‍ നെയ്യാറ്റിന്‍കര രണ്ടാംസ്ഥാനവും ഏറ്റുവാങ്ങി. ഡി.ടി.പി.സി വിഭാഗത്തില്‍ എറണാകുളം ഒന്നാമതും കോട്ടയം രണ്ടാമതുമെത്തി. ബാങ്കിംഗ് സ്ഥാപനങ്ങളില്‍ നബാര്‍ഡിന് ഒന്നാംസ്ഥാനവും ഫെഡറല്‍ ബാങ്കിന് രണ്ടം സ്ഥാനവും ലഭിച്ചു. ഇതര സ്ഥാപനങ്ങളില്‍ വെള്ളയമ്പലം ക്രൈസ്റ്റ് നഗര്‍ സ്‌കൂള്‍ ഒന്നാംസ്ഥാനവും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍  നമ്മുടെ ആരോഗ്യം രണ്ടാം സ്ഥാനവും ഏറ്റുവാങ്ങി. മികച്ച

കലാരൂപങ്ങള്‍ക്കുള്ള ആദ്യരണ്ട് സ്ഥാനങ്ങള്‍ നേടിയത് ഡി.പി.ഐ ബാന്റും ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് വകുപ്പിന്റെ പുലികളി, ചെണ്ടമേളം, മുത്തുക്കുട എന്നിവയുമായിരുന്നു. മികച്ച വൈദ്യുത ദീപാലങ്കാരം പുരസ്‌കാരം ലഭിച്ചത് നിയമസഭക്കാണ്. തിരുവനന്തപുരം നഗരസഭയും വാട്ടര്‍ അതോറിറ്റിയും രണ്ടാം സ്ഥാനം പങ്കിട്ടു. ചടങ്ങില്‍ വര്‍ക്കല കഹാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മേയര്‍ അഡ്വ. കെ. ചന്ദ്രിക, ടൂറിസം സെക്രട്ടറി ജി. കമലവര്‍ധനറാവു, ടൂറിസം ഡയറക്ടര്‍ ഷേക് പരീത്, അഡീ. ഡയറക്ടര്‍ ടി.വി. അനുപമ, പ്രസ് ക്ലബ് പ്രസിഡന്റ് ആര്‍. അജിത്കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
 


Views: 1441
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024