തിരുവനന്തപുരം: ഹിന്ദു സമൂഹത്തെ രണ്ടാകിട പൗരന്മാരായി കാണുന്ന സർക്കാർ സമീപനം തിരുത്തണമെന്ന് ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികല ആവശ്യപ്പെട്ടു. 14ന് ശശികലയുടെ നേതൃത്വത്തിൽ കാസർഗോഡ് നിന്നാരംഭിച്ച ഹിന്ദു അവകാശ സംരക്ഷണ യാത്രയുടെ സമാപനം കുറിച്ച് നടന്ന സെക്രട്ടറിയേറ്റ് മാർച്ചിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു. സംസ്ഥാനത്തെ ഭൂരഹിതർ മൂന്ന് സെന്റ് ഭൂമിക്കുവേണ്ടി മുറവിളി കൂട്ടുമ്പോൾ കയ്യേറ്റ മാഫിയകൾക്ക് വനഭൂമികളും, സർക്കാർ ഭൂമികളും തീറെഴുതി കൊടുത്ത് പട്ടയ മാമാങ്കം നടത്തുന്ന സർക്കാർ, ഭൂരഹിതരോട് കാട്ടുന്ന വഞ്ചന ജനാധിപത്യ സർക്കാരിന് ഭൂഷണമല്ലെന്ന് ശശികല ഓർമപ്പെടുത്തി. കെപിഎംഎസ് സംസ്ഥാന അധ്യക്ഷൻ എൻ കെ നീലകണ്ഠൻ മാസ്റ്റർ മാർച്ച് ഉദ്ഘാടനം ചെയ്തു.