കൊച്ചി: മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും നാല് ആനക്കൊമ്പുകള്‍ കണ്ടെടുത്ത കേസില്‍ നടന്‍ മോഹന്‍ലാലിനെതിരേ ത്വരിതാന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. മോഹന്‍ലാലിന് ആനക്കൊമ്പ് കൈമാറിയവര്‍, മുന്‍ വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആനക്കൊമ്പ് കണ്ടെത്തിയ കേസില്‍ തുടരന്വേഷണം നടത്തിയില്ലെന്നു കാണിച്ച് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഏലൂര്‍ സ്വദേശി എ.എ.പൗലോസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. 2012–ലാണ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും കൊമ്പുകൾ കണ്ടെടുത്തത്.
കേസുമായി ബന്ധപ്പെട്ടു മൂവാറ്റുപുഴ വിജിലന്‍സ് കോടതി വിശദമായ വാദം കേട്ടതിന്റെ അടിസ്ഥാനത്തിലാണ് വിധി. ത്വരിതപരിശോധന നടത്തി റിപ്പോര്‍ട്ട് ഈ മാസം 28–നകം നല്‍കാന്‍ കോടതി വിജിലന്‍സിന് നിര്‍ദേശം നല്‍കി.