NEWS17/08/2020

ദൃശ്യം സംവിധായകന്‍ നിഷികാന്ത് കാമത്ത് അന്തരിച്ചു

ayyo news service

ഹൈദരാബാദ് - കരള്‍ രോഗം വഷളായതിനെ തുടര്‍ന്ന്‍  സംവിധായകനും നടനും തിരകഥാകൃത്തുമായ നിഷികാന്ത് കാമത്ത് (50) അന്തരിച്ചു. ചികിത്സയിലായിരുന്ന ഹൈദരാബാദിലെ എ.ഐ.ജി ആശുപത്രിയിലായിരുന്നു അന്ത്യം. മലയാളം സുപ്പര്‍ഹിറ്റ്‌ ത്രില്ലര്‍ ചിത്രമായ ദൃശ്യം  ഹിന്ദി പതിപ്പ്‌ 2015 ല്‍ സംവിധാനം ചെയ്തിട്ടുണ്ട്.  അജയ് ദേവ്ഗണ്‍, തബു, ശ്രിയ ശരണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.  മഹാരാഷ്ട്രയിലെ  ദാദറില്‍ ജൂണ്‍ 17, 1970 നായിരുന്നു ജനനം.

മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ അവാര്‍ഡ് നേടിയ മറാത്തി ചിത്രം ഡൊംബിവാലി സംവിധാനം ചെയ്തുകൊണ്ടാണ് അരങ്ങേറ്റം.  ഫിലിം ഫെയര്‍ അവാര്‍ഡ്‌ നേടിയ മുംബൈ മേരി ജാന്‍,  ഫോഴ്‌സ്, മദാരി, റോക്കി ഹാന്‍ഡ്‌സം എന്നിവയാണ് ദൃശ്യത്തിനു പുറമെ ബോളിവുഡില്‍ സംവിധാനം ചെയ്തവ.

അന്തരിച്ച ചലച്ചിത്രകാരന് സിനിമാ lokam സോഷ്യല്‍മീഡിയയിലൂടെ ആദരാഞ്ജലി അര്‍പ്പിക്കുകയാണ്.

Views: 1226
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024