NEWS08/05/2015

കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍:10 പ്രതികള്‍ക്ക് എട്ടുവര്‍ഷം തടവ്

ayyo news sewrvice

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 10 പ്രതികള്‍ക്ക് എട്ടുവര്‍ഷം തടവ്. കേസില്‍ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ 13 പ്രതികളില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത അഞ്ച് പേര്‍ക്കും ഗൂഢാലോചനയില്‍ പങ്കെടുത്ത അഞ്ച് പേര്‍ക്കുമാണ് എട്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. പ്രതികളെ ഒളിപ്പിച്ചുവെന്ന കുറ്റം തെളിഞ്ഞ മറ്റ് മൂന്നുപേര്‍ക്ക് രണ്ടു വര്‍ഷമാണ് ശിക്ഷ വിധിച്ചത്. കുറ്റകൃത്യം നടത്തിയ ജമാല്‍, മുഹമ്മദ് ഷോബിന്‍, ഷംസുദീന്‍, ഷാനവാസ്, കെ.എ പരീത് എന്നിവര്‍ക്കും ഗൂഢാലോചനയില്‍ പങ്കാളികളായ യൂനസ് അലിയാര്‍, ജാഫര്‍, കെ.കെ അലി, ഷജീര്‍, കെ.ഇ കാസിം എന്നിവര്‍ക്കുമാണ് എട്ട് വര്‍ഷത്തെ തടവ് വിധിച്ചത്.

അബ്ദുള്‍ ലത്തീഫ്, അന്‍വര്‍ സാദിഖ്, റിയാസ് എന്നിവരാണ് രണ്ട് വര്‍ഷത്തെ തടവ് അനുഭവിക്കേണ്ടത്. എന്‍.ഐ.എ. സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട 31 പേരില്‍ 18 പേര്‍ കുറ്റക്കാരല്ലെന്നു കണ്ട് എന്‍.ഐ.എ. കോടതി ജഡ്ജി പി. ശശിധരന്‍ വെറുതെ വിട്ടിരുന്നു. കുറ്റക്കാരെന്നു കണ്ടെത്തിയ 13 പേരില്‍ പത്ത് പേര്‍ക്ക് ഭീകരവാദ വിരുദ്ധ നിയമപ്രകാരമുള്ള കുറ്റവും ചുമത്തിയിരുന്നു. ഇവര്‍ക്കാണ് എട്ട് വര്‍ഷം തടവ് വിധിച്ചത്. ഇവര്‍ക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തം നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.

വിചാരണ തടവ് ശിക്ഷാകാലാവധിയായി കണക്കാക്കുമെന്ന് വിധി പ്രസ്താവത്തില്‍ പറഞ്ഞിരിക്കുന്നതിനാല്‍ ബാക്കി ശിക്ഷ പ്രതികള്‍ അനുഭവിച്ചാല്‍ മതിയാകും. പ്രതികളില്‍ നിന്ന് ഈടാക്കുന്ന പിഴയില്‍ നിന്ന് എട്ട് ലക്ഷം രൂപ അധ്യാപകന് നല്‍കാനും കോടതി ഉത്തരവായി.

മുഖ്യ ആസൂത്രകനും ഒന്നാം പ്രതിയും ഇപ്പോഴും ഒളിവില്‍ത്തന്നെയാണ്. വിധി പറയുന്നതിന് ഏതാനും ദിവസങ്ങള്‍ മുമ്പാണ് കേസില്‍ 31ാംപ്രതിയെ എന്‍.ഐ.എ. പിടികൂടുന്നത്. ഇനിയും അഞ്ച് പ്രതികള്‍ പിടിയിലാകാനുണ്ട്. പോപ്പുലര്‍ ഫ്രണ്ട് നേതാവായ 28ാം പ്രതി എം.കെ. നാസറായിരുന്നു മുഖ്യ ആസൂത്രകന്‍. ജോസഫിന്റെ കൈ മഴു കൊണ്ട് വെട്ടിമാറ്റിയ അശമന്നൂര്‍ സ്വദേശി സവാദ് കേസില്‍ ഒന്നാം പ്രതിയാണ്. ഇരുവരും ഒളിവിലാണ്‌.

Views: 1394
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024