NEWS15/04/2007

സരിത ജയിലില്‍ വെച്ച് ഏഴുതിയ കത്തില്‍ ജോസ് കെ മാണിയുടെ പേരുണ്ടായിരുന്നു:പി സി ജോർജ്

ayyo news service
 ഈരാറ്റുപേട്ട:സരിത ജയിലില്‍ വെച്ച് ഏഴുതിയ കത്തില്‍ ജോസ് കെ മാണിയുടെ പേരുണ്ടായിരുന്നുയെന്ന് പി സി ജോര്ജിന്റെ ആരോപണം.  സരിതയുടെ കൈപ്പടയില്‍ തന്നെയാണ് ഈ കത്ത്. തന്റെ വീട്ടിലെത്തിയാണ് സരിത കത്ത് നല്‍കിയത്.

തന്നെ യുഡിഎഫില്‍ നിന്നും പുറത്താക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് കത്ത് പുറത്തുവിട്ടത്.ജോസ് കെ മാണിയെക്കുറിച്ച് കത്തില്‍ ആരോപിക്കുന്ന കാര്യങ്ങള്‍ സിബിഐ അന്വേഷിക്കണം. കേരളാ ഡിജിപിയെ തനിക്ക് വിശ്വാസമില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.

ഉന്നതനായ യുഡിഎഫ് നേതാവിന്റെ സമീപത്തുനില്‍ക്കുമ്പോഴാണ് അയാള്‍ കത്ത്  പുറത്തുവിട്ടകാര്യം ഫോണില്‍ അറിയിച്ചത്. ഇക്കാര്യം അപ്പോള്‍ തന്നെ യുഡിഎഫ് നേതാവിനെ നേരിട്ട് കേള്‍പിക്കാനും തനിക്കായെന്ന് ജോര്‍ജ് അവകാശപ്പെട്ടു.

സരിതയുടെ കത്തില്‍ ജോസ് കെ മാണിയുടെ പേരുള്ളതായി മാണിയെ അറിയിച്ചിരുന്നു. മാണിക്ക് തന്നോട് വിരോധമുണ്ടാകാന്‍ കാരണം അതാകാം. ജോസ് കെ മാണി ' അപ്പന്റെ മകന്‍' തന്നെയാണ്. താന്‍ചെയ്ത കുറ്റമെന്താണെന്ന് മാണി വെളിപ്പെടുത്തണം.

ഒരു മിനുട്ട് കൊണ്ട് തീര്‍ക്കാവുന്ന പ്രശ്‌നങ്ങളെയുള്ളു കേരളാ കോണ്‍ഗ്രസ് എമ്മില്‍. പി.സി ജോര്‍ജിനെയും കൂടെയുള്ള മെമ്പര്‍മാരെയും കേരളാ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയെന്ന പ്രസ്താവനയോടെ പ്രശ്‌നങ്ങള്‍ തീരും. തന്നെ പുറത്താക്കിയില്ലെങ്കില്‍ മാണിയെ താന്‍ പുറത്താക്കുമെന്നും അദ്ദേഹം വെല്ലുവിളിച്ചു. അടുത്ത തിരഞ്ഞെടുപ്പില്‍ മാണി തോല്‍ക്കുമെന്നും ജോര്‍ജ് വസതിയില്‍ വിളിച്ചുചേർത്തവാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.







Views: 1354
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024