റിയോ ഡി ഷാനെയ്‌റോ: ഇന്ത്യയുടെ സുവർണ പ്രതീക്ഷ അസ്തമിച്ചു. ഒളിമ്പിക്‌സ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ ലോക ഒന്നാം റാങ്കുകാരിയായ കരോളിന മരിനയോയോട് പത്താം റാങ്കുകാരിയായ പി വി സിന്ധു പൊരുതി തോറ്റു. സ്‌കോര്‍: 21–19,19–21,15–21. ഫൈനലിൽ കടന്നതോടെ വെള്ളി മെഡൽ ഉറപ്പിച്ച സിന്ധുവിൽ രാജ്യം സുവർണ പ്രതീക്ഷ അർപ്പിച്ചിരുന്നു.
വെള്ളി മെഡൽ അണിഞ്ഞതോടെ ഒളിമ്പിക്‌സില്‍ വെള്ളിനേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരവും ,ബാഡ്മിന്റണില്‍
വെള്ളിനേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്നി നേട്ടങ്ങൾക്ക് സിന്ധു ഉടമയായി . ലണ്ടന്‍ ഒളിമ്പിക്‌സില്‍ സൈന നെഹ്വാള്‍ വെങ്കലം നേടിയതായിരുന്നു ബാഡ്മിന്റണില്‍ ഇതുവരെയുള്ള ഇന്ത്യയുടെ മികച്ച പ്രകടനം. ഇതോടെ റിയോയില്‍ ഇന്ത്യക്ക് രണ്ടു മെഡലായി. നേരത്തെ സാക്ഷി മാലിക് ഗുസ്തിയില്‍ ഇന്ത്യക്കായി വെങ്കലമെഡല്‍ നേടിയിരുന്നു.
21–19 പോയിന്റിന് സിന്ധു ആദ്യ സെറ്റ് സ്വന്തമാക്കുകയായിരുന്നു. രണ്ടാം സെറ്റ് കരോളിന മരിന
സ്വന്തമാക്കിയതോടെയാണ് മത്സരം മൂന്നാമത്തെ സെറ്റിലേക്ക് നീണ്ടത്.