തിരുവനന്തപുരം: കൂറുമാറ്റ നിരോധന നിയമപ്രകാരം പി സി ജോര്‍ജിനെ നിയമസഭാ സ്പീക്കര്‍ എന്‍.ശക്തന്‍ അയോഗ്യനാക്കി.
2015 ജൂണ്‍ ആറ് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പൂഞ്ഞാര്‍ എം.എല്‍.എയായ ജോര്‍ജിനെ അയോഗ്യനാക്കിയത്. പതിമൂന്നാം നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകുന്നത് വരെയാണ് അയോഗ്യത.
മുന്‍കാല പ്രാബല്യത്തോടെ അയോഗ്യനാക്കുന്നതിനാല്‍ കഴിഞ്ഞ ദിവസം ജോര്‍ജ് സമര്‍പ്പിച്ച രാജിക്ക് പ്രസക്തിയില്ലെന്ന് സ്പീക്കര്‍ ശക്തന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ജോര്‍ജിന് അയോഗ്യതയില്ലെന്നും വിവിധ തെളിവുകള്‍ പരിശോധിച്ചാണ് ജോര്‍ജ് കൂറുമാറിയതായി തീരുമാനത്തിലെത്തിയതെന്നും സ്പീക്കര്‍ അറിയിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയും ഹൈക്കോടതിയില്‍ നല്‍കിയ ക്വാവാറന്റോ ഹര്‍ജിയും കണക്കിലെടുത്തിട്ടുണ്ട്.