തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മൂന്നുശതമാനം ക്ഷാമബത്ത അനുവദിച്ചു. 2016 ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യമുണ്ട്. ഏപ്രില്‍ വരെയുള്ള കുടിശ്ശിക പിഎഫില്‍ ലയിപ്പിക്കും. മേയ് മാസം മുതലുള്ളത് ശമ്പളത്തോടൊപ്പം ലഭിക്കും. ശമ്പള പരിഷ്‌കരണം വന്ന ശേഷം ആദ്യമായാണ് ഡിഎ പ്രഖ്യാപിക്കുന്നത്. ഏറ്റവും കുറഞ്ഞത് 495 രൂപയും കൂടിയത് 3,600 രൂപയുമായിരിക്കും.