ന്യൂയോര്‍ക്ക്:യുഎസ് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാന്‍ഡര്‍ പേസ് സ്വിസ് താരം മാര്‍ട്ടീന ഹിന്‍ജിസ് സഖ്യത്തിന് കിരീടം. അമേരിക്കന്‍ ജോഡികളായ ബെഥനി മറ്റെക്‌സാം ഖുറെയ് സഖ്യത്തെ തോല്‍പിച്ചാണ് ഇന്തോസ്വിസ് സഖ്യം കിരീടം ചൂടിയത്. സ്‌കോര്‍: 6-4, 3-6, 10-7. ഈ വര്‍ഷം സഖ്യം നേടുന്ന മൂന്നാം ഗ്രാന്‍സ്‌ലാം കിരീടമാണിത്. മുന്‍പ് ഓസ്‌ട്രേലിയന്‍ ഓപ്പണിലും വിംബിള്‍ഡണിലും ഈ സഖ്യം കിരീടം ചൂടിയിരുന്നു. യുഎസ് ഓപ്പണില്‍ വനിതാ ഡബിള്‍സില്‍ ഇന്ത്യന്‍ താരമായ സാനിയ മിര്‍സയ്‌ക്കൊപ്പം ഫൈനലിലെത്തിയിട്ടുള്ള ഹിന്‍ജിസിന് മറ്റൊരു കിരീടനേട്ടം കൈയെത്തും ദൂരത്താണ്.
ഗ്രാന്‍സ്‌ലാം കിരീടനേട്ടം1969ന് ശേഷം ഒരേ വര്‍ഷം മൂന്നു മിക്‌സ!ഡ് ഡബിള്‍സ് ഗ്രാന്‍സ്‌ലാം കിരീടങ്ങള്‍ നേടുന്ന ആദ്യ സഖ്യവുമാണ് പേസും ഹിന്‍ജിസും. യുഎസ് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് കിരീടം സ്വന്തമാക്കിയതിലൂടെ ഓപ്പണ്‍
കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ മിക്‌സഡ് ഡബിള്‍സ് ഗ്രാന്‍സ്‌ലാം
കിരീടങ്ങള്‍ സ്വന്തമാക്കുന്ന താരമെന്ന റെക്കോര്‍ഡും പേസിന്റെ പേരിലായി. 42കാരനായ പേസിന്റെ കരിയറിലെ 17ാം ഗ്രാന്‍സ്‌ലാം കിരീടനേട്ടമാണിത്.
34കാരിയായ ഹിന്‍ജിസിന്റെ കരിയറിലെ 19ാം ഗ്രാന്‍സ്‌ലാം കിരീടനേട്ടമാണിത്.