തൃശൂര്‍:ആത്മഹത്യ ചെയ്ത പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടെന്നു തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത്. മര്‍ദനമേറ്റെന്ന് സംശയിക്കുന്ന പാടുകള്‍ പുറത്തുവന്ന
സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം
നടത്തണമെന്നാവശ്യപ്പെടുമെന്നും ബന്ധുക്കള്‍ പറഞ്ഞു.
കൈയിലും അരയുടെ ഭാഗത്തും മര്‍ദനമേറ്റതെന്ന് സംശയിക്കപ്പെടുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിിക്കുന്നത്. പൊലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രമാണിത്. എന്നാല്‍ ഈ പരുക്കുകളേക്കുറിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നില്ല.
നേരത്തെ പുറത്തു വന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ജിഷ്ണുവിന്റെ മുഖത്ത് മൂന്ന് മുറിവുകള്‍ മാത്രമേ ഉള്ളു എന്നായിരുന്നു പറഞ്ഞിരുന്നത്. ചുണ്ടിലും മൂക്കിലുമായിരുന്നു ആ പാടുകള്‍.എന്നാല്‍ ശരീരത്തിലുണ്ടായിരുന്ന ചുവന്ന പാടുകള്‍ മരണത്തിനു മുന്‍പുള്ളതല്ലെന്നും മരണശേഷം മൃതദേഹം താഴെയിറക്കുമ്പോള്‍ സംഭവിച്ചതാകാം എന്നും പറഞ്ഞിരുന്നു.