തിരുവനന്തപുരം: ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പദ്ധതിയുടെ നിര്‍മ്മാണവും നടത്തിപ്പും അദാനി ഗ്രൂപ്പിന് നല്‍കാനുള്ള തീരുമാനം കൈക്കൊണ്ടത്.
ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി അംഗീകരിച്ച കരാര്‍ വ്യവസ്ഥകള്‍ അതേപടി മന്ത്രിസഭ അംഗീകരിച്ചു. അരുവിക്കര തിരഞ്ഞെടുപ്പിന്റെ പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ ഇലക്ഷന്‍ കമ്മീഷന്റെ അനുമതിയോടെയാകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക.
കേരളപ്പിറവി ദിനത്തില്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്ന സമ്മാനമായിരിക്കും വിഴിഞ്ഞം പദ്ധതിയെന്ന് തുറമുഖ മന്ത്രി കെ.ബാബു പറഞ്ഞു. നവംബര്‍ ഒന്നിന് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണത്തിന് തുടക്കമിടുമെന്നും അദ്ദേഹം അറിയിച്ചു
വിഴിഞ്ഞം തുറമുഖത്തിന്റെ 15 ാ ം വാര്‍ഷികം മുതല്‍ ഒരു ശതമാനം വരുമാനവിഹിതം സര്‍ക്കാറിന് നല്‍കണമെന്നാണ് കരാറിലെ വ്യവസ്ഥ. വര്‍ഷംതോറും കൂടി ഇത് 40 ശതമാനം വരെയാവും. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നാല് വര്‍ഷമെടുക്കും. ഇപ്പോഴത്തെ കരാര്‍ അനുസരിച്ച് അദാനിക്ക് 40 വര്‍ഷം ലൈസന്‍സ് കിട്ടും. ഭൂമി സര്‍ക്കാറിന്റെ ഉടമസ്ഥതയിലായിരിക്കും. രണ്ടാംഘട്ടം സ്വന്തം പണമുപയോഗിച്ച് വികസിപ്പിച്ചാല്‍ പിന്നീട് 20 വര്‍ഷംകൂടി കിട്ടും.
1991 ലാണ് വിഴിഞ്ഞത്ത് തുറമുഖത്തിനായി സംസ്ഥാനസര്‍ക്കാര്‍ ആദ്യം ശ്രമംതുടങ്ങുന്നത്.